---
title: "സംസ്ഥാനത്ത് തുലാവര്‍ഷത്തിന്റെ ശക്തി കുറഞ്ഞു."
english_title: "Rain update December 1"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13737/rain-update-december-1"
published_at: "2021-12-01T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a6e7679633f_images - 2021-12-01T083917.181.jpeg"
keywords: []
---

# സംസ്ഥാനത്ത് തുലാവര്‍ഷത്തിന്റെ ശക്തി കുറഞ്ഞു.

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷത്തിന്റെ ശക്തി കുറഞ്ഞു. ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷത്തിന്റെ ശക്തി കുറഞ്ഞു. ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

അതേസമയം അറബിക്കടലില്‍ കര്‍ണാടക തീരത്ത് ഇന്നു മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ബം​ഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനും അറബിക്കടലില്‍ ന്യൂനമര്‍ദത്തിനും വഴി തെളിഞ്ഞു. രണ്ടും കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് നി​ഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13737/rain-update-december-1)