---
title: "#Puthumala | പതിനേഴു പേരുടെ ജീവനെടുക്കുകയും ഒരു ഗ്രാമം തന്നെ തുടച്ചു നീക്കുകയും ചെയ്ത പുത്തുമല ദുരന്തത്തിന് നാലാണ്ട്"
english_title: "It has been four years since the Puthumala disaster"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137373/it-has-been-four-years-since-the-puthumala-disaster"
published_at: "2023-08-08T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1e74501c3e_Screenshot_2023-08-08-12-13-32-50_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Puthumala | പതിനേഴു പേരുടെ ജീവനെടുക്കുകയും ഒരു ഗ്രാമം തന്നെ തുടച്ചു നീക്കുകയും ചെയ്ത പുത്തുമല ദുരന്തത്തിന് നാലാണ്ട്

> **Lead Summary:** കല്പറ്റ: പതിനേഴു പേരുടെ ജീവനെടുക്കുകയും ഒരു ഗ്രാമം തന്നെ തുടച്ചു നീക്കുകയും ചെയ്ത പുത്തുമല ഉരുൾപൊട്ടലിന് നാലാണ്ട്. 2019 ഓഗസ്റ്റ് എട്ടിനാണ് കേരളത്തെ നടുക്കിയ ദുരന്തുമുണ്ടായത്.

## Article Content

കല്പറ്റ: പതിനേഴു പേരുടെ ജീവനെടുക്കുകയും ഒരു ഗ്രാമം തന്നെ തുടച്ചു നീക്കുകയും ചെയ്ത പുത്തുമല ഉരുൾപൊട്ടലിന് നാലാണ്ട്. 2019 ഓഗസ്റ്റ് എട്ടിനാണ് കേരളത്തെ നടുക്കിയ ദുരന്തുമുണ്ടായത്.

കനത്ത മഴയിൽ ഉരുൾപൊട്ടിയൊഴുകിയെത്തിയ മണ്ണും പാറക്കൂട്ടവും നിമിഷനേരംകൊണ്ട് ഒരു ഗ്രാമത്തിന് മുകളിൽ പതിച്ചു. സ്കൂളും അംഗനവാടികളും ലേബർ ക്ലബുകളും നിമിഷ നേരം കൊണ്ട് മാഞ്ഞുപോയി.

മരിച്ചവരിൽ 5 പേരെ ഇന്നും കണ്ടെത്താനായിട്ടില്ല. എങ്കിലും അതിജീവനത്തിന്റെ പാതയിലാണ് ആ നാട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137373/it-has-been-four-years-since-the-puthumala-disaster)