---
title: "വിദേശത്തേക്ക് മുങ്ങിയ പീഡന കേസ് പ്രതി തിരിച്ചെത്തിയപ്പോൾ പോലീസ് പിടിയിൽ"
english_title: "The police arrested the accused in the rape case who went abroad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137388/the-police-arrested-the-accused-in-the-rape-case-who-went-abroad"
published_at: "2023-08-08T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1f0ad66d6a_Picsart_23-08-08_13-03-47-128.jpg"
keywords: []
---

# വിദേശത്തേക്ക് മുങ്ങിയ പീഡന കേസ് പ്രതി തിരിച്ചെത്തിയപ്പോൾ പോലീസ് പിടിയിൽ

> **Lead Summary:** **കൽപ്പറ്റ**: പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ 19 കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പനമരം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ഒരു വർഷത്തിന് ശേഷം പിടിയിലായി.

## Article Content

**കൽപ്പറ്റ**: പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ 19 കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പനമരം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ഒരു വർഷത്തിന് ശേഷം പിടിയിലായി.

പിലാക്കാവ് വിലങ്ങുംപുറം അജിനാഫ് (24) ആണ് അറസ്റ്റിലായത്. കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. തുടർന്ന് ഇന്നലെ തിരികെ നാട്ടിലേക്ക് വരുമ്പോൾ ബംഗളൂരു എയർപോർട്ട് അധികൃതർ തടഞ്ഞുവെക്കുകയും പനമരം എസ്.ഐ ഇ കെ അബൂബക്കർ, സി പി ഒ മാരായ വിനോദ്, ആൽബിൻ, ഡ്രൈവർ സി പി ഒ ജയേഷ് എന്നിവരടങ്ങുന്ന പോലീസ് സംഘം ബംഗളൂരിലെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137388/the-police-arrested-the-accused-in-the-rape-case-who-went-abroad)