---
title: "പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കാൻ  'ജലധാര പമ്പ്സെറ്റ് സിൻസ് 1962' വെള്ളിയാഴ്ച തീയേറ്ററുകളിൽ "
english_title: "#jaladharapumbsetsince1962 malayalam movie release "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137427/jaladharapumbsetsince1962-malayalam-movie-release"
published_at: "2023-08-08T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d20e0a58a66_363334114_6816278355057733_3118913447440511427_n.jpg"
keywords: []
---

# പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കാൻ  'ജലധാര പമ്പ്സെറ്റ് സിൻസ് 1962' വെള്ളിയാഴ്ച തീയേറ്ററുകളിൽ 

> **Lead Summary:** ആക്ഷേപഹാസ്യ ചിത്രമായി ഒരുക്കിയ 'ജലധാര പമ്പ് സെറ്റ് സിൻസ് 1962' വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുന്നു. കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ഉർവശിയും ഇന്ദ്രൻസും ഒന്നിക്കുന്ന ചിത്രം ഏറെ രസിപ്പിക്കുമെന്നാണ് സിനിമാവൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഉർവശി-ഇന്ദ്രൻസ് കോംബോ ഒന്നിക്കുന്ന ട്രെയിലർ പുറത്തിറങ്ങിയത് മുതൽ ചിത്രത്തിന്മേലുള്ള പ്രതീക്ഷയും പ്രേക്ഷകന് വർധിച്ചിട്ടുണ്ട്.

## Article Content

ആക്ഷേപഹാസ്യ ചിത്രമായി ഒരുക്കിയ 'ജലധാര പമ്പ് സെറ്റ് സിൻസ് 1962' വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുന്നു. കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ഉർവശിയും ഇന്ദ്രൻസും ഒന്നിക്കുന്ന ചിത്രം ഏറെ രസിപ്പിക്കുമെന്നാണ് സിനിമാവൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഉർവശി-ഇന്ദ്രൻസ് കോംബോ ഒന്നിക്കുന്ന ട്രെയിലർ പുറത്തിറങ്ങിയത് മുതൽ ചിത്രത്തിന്മേലുള്ള പ്രതീക്ഷയും പ്രേക്ഷകന് വർധിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ പേര് പോലെ തന്നെ ഒരു പമ്പ് സെറ്റിനെക്കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്. രണ്ട് വ്യക്തികൾക്കിടയിൽ ഒരു ചെറിയ പമ്പ് സെറ്റ് ഉണ്ടാക്കുന്ന പ്രശ്നമാണ് പ്രമേയം. യഥാർഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എഴുതിയതാണ് തിരക്കഥ. നീതിന്യായ വ്യവസ്ഥയിലെ കാലതാമസത്തെക്കുറിച്ചെല്ലാം ചിത്രം പറഞ്ഞുപോകുന്നുണ്ട്. ഒരു കോർട്ട് റൂം സറ്റയറാണ് ചിത്രം. സനു കെ. ചന്ദ്രന്റേതാണ് ചിത്രത്തിന്റെ കഥ. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ട്രെയ്‌ലറിൽ തന്നെ ചിരിയുണർത്തുന്ന നിരവധി രംഗങ്ങളുണ്ട്.

വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ആഷിഷ് ചിന്നപ്പയാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. കുടുംബത്തോടൊപ്പം ധെെര്യമായി കാണാനാകുന്ന ഒരു മുഴുനീള കോമഡി ചിത്രമാകും 'ജലധാര പമ്പ്സെറ്റ് സിൻസ് 1962' എന്ന് ഉറപ്പിക്കാം സാഗർ, ജോണി ആൻ്റണി, ടി.ജി. രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സംസ്ഥാന അവാർഡ് ജേതാവ് മാസ്റ്റർ ഡാവിഞ്ചി, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം ആഗസ്റ്റ് പതിനൊന്നിനാണ് തിയേറ്ററുകളിൽ എത്തുന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137427/jaladharapumbsetsince1962-malayalam-movie-release)