---
title: "കേളകം ടൗണിൻ്റെ ഹൃദയഭാഗത്ത് പോസ്റ്റ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി കണ്ടെത്തിയ ഭൂമിയിൽ കാടുകയറി നശിക്കുന്നു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137441/kelakam"
published_at: "2023-08-08T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d21c8915a14_Screenshot_2023-08-08-16-12-26-30_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കേളകം ടൗണിൻ്റെ ഹൃദയഭാഗത്ത് പോസ്റ്റ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി കണ്ടെത്തിയ ഭൂമിയിൽ കാടുകയറി നശിക്കുന്നു

> **Lead Summary:** **കേളകം**: കേളകം ടൗണിൻ്റെ ഹൃദയഭാഗത്ത് പോസ്റ്റ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി കണ്ടെത്തിയ ഭൂമിയിൽ കാടുകയറി നശിക്കുന്നു. നിലവിൽ പാമ്പുകളുടെയും എലി കൂട്ടങ്ങളുടെയും ഷുദ്ര ജീവികളുടെ താവളമായി മാറിയിരിക്കുകയാണ് കേളകം മെയിൻ റോഡിൻ്റെ ഓരത്തുള്ള ഈ ഭൂമി.

## Article Content

**കേളകം**: കേളകം ടൗണിൻ്റെ ഹൃദയഭാഗത്ത് പോസ്റ്റ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി കണ്ടെത്തിയ ഭൂമിയിൽ കാടുകയറി നശിക്കുന്നു. നിലവിൽ പാമ്പുകളുടെയും എലി കൂട്ടങ്ങളുടെയും ഷുദ്ര ജീവികളുടെ താവളമായി മാറിയിരിക്കുകയാണ് കേളകം മെയിൻ റോഡിൻ്റെ ഓരത്തുള്ള ഈ ഭൂമി.

ഒരു ദശകം മുമ്പാണ് ഈ ഭൂമി പോസ്റ്റ് ഓഫീസിനു വേണ്ടി കേളകം ടൗണിൽ കണ്ടെത്തിയത്. കാലങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസിന് സ്വന്തമായി ഒരു കെട്ടിടം നിർമ്മിക്കുകയായിരുന്നു ലക്ഷ്യം.

കെട്ടിടം നിർമിച്ചില്ലെങ്കിലും ഈ ഭൂമി കാട് വെട്ടി തെളിക്കുകയെങ്കിലും വേണം എന്നാണ് ടൗണിലെ വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം. കേളകം വ്യാപാരഭവന് സമീപമാണ് ഈ പോസ്റ്റൽ അതോരിറ്റിയുടെ കൊച്ച് കാനനം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137441/kelakam)