---
title: "#Kolakkad | കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ കാരുണ്യത്തിന്റെ കൈത്താങ്ങായി പൊതിച്ചോറ് പദ്ധതിക്ക് തുടക്കം കുറിച്ചു"
english_title: "Santhom Higher Secondary School, Kolakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137455/santhom-higher-secondary-school-kolakkad"
published_at: "2023-08-08T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d22585f3ac1_Picsart_23-08-08_16-37-52-149.jpg"
keywords: []
---

# #Kolakkad | കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ കാരുണ്യത്തിന്റെ കൈത്താങ്ങായി പൊതിച്ചോറ് പദ്ധതിക്ക് തുടക്കം കുറിച്ചു

> **Lead Summary:** **കൊളക്കാട്**: സാൻതോമിലെ ഹൈസ്കൂൾ വിഭാഗം കുട്ടികളാണ് എല്ലാ മാസവും മരിയ ഭവൻ, കൃപ ഭവൻ എന്നിവിടങ്ങളിലേക്ക് പൊതിച്ചോറ് നൽകുന്ന പദ്ധതിയുടെ ഭാഗമായത്.

## Article Content

**കൊളക്കാട്**: സാൻതോമിലെ ഹൈസ്കൂൾ വിഭാഗം കുട്ടികളാണ് എല്ലാ മാസവും മരിയ ഭവൻ, കൃപ ഭവൻ എന്നിവിടങ്ങളിലേക്ക് പൊതിച്ചോറ് നൽകുന്ന പദ്ധതിയുടെ ഭാഗമായത്.

സ്കൂൾ മാനേജർ ഫാ തോമസ് പട്ടാംകുളം പദ്ധതി ഉദ്ഘാടനം ചെയ്തു.എസ്പിസി ദിനാചരണത്തോടനുബന്ധിച്ച്‌ എസ്പിസി യുടെയും ഒപ്പം എൻ സി സി, ജെ ആർ സി ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ സംഘടനകളുടെയും നേതൃത്വത്തിൽ ആണ് എല്ലാ മാസവും പൊതിച്ചോറ് വിതരണം ചെയ്യുന്നത്.

ജിൻസി കെ ജി,  പ്രകാശൻ കെ പി എന്നിവർ നേതൃത്വം കൊടുക്കുന്നു. ഇന്നത്തെ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സോളി തോമസ്, സീനിയർ ക്ലർക്ക് രാജു ജോസഫ്, സ്റ്റാഫ് സെക്രട്ടറി റീഗോ തോമസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137455/santhom-higher-secondary-school-kolakkad)