---
title: "പട്ടുവം ഗ്രാമം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു"
english_title: "Medical equipment was handed over to the nation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137456/medical-equipment-was-handed-over-to-the-nation"
published_at: "2023-08-08T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d227ed0e372_Screenshot_2023-08-08-16-58-02-96_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പട്ടുവം ഗ്രാമം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു

> **Lead Summary:** **പട്ടുവം**: ഗ്രാമം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു. സിനിമാതാരം സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു.

## Article Content

**പട്ടുവം**: ഗ്രാമം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു. സിനിമാതാരം സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു.

മുറിയാത്തോട്ടെ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അദ്ധ്യക്ഷത വഹിച്ചു. പട്ടുവം ദീന സേവന സഭ മദർ ജനറൽ സിസ്റ്റർ എമസ്റ്റീന മുഖ്യാതിഥിയായി.

ജില്ലാ പഞ്ചായത്ത് മെമ്പർ ആബിദ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ, സീനത്ത് മംത്തിൽ, പി കുഞ്ഞികൃഷ്ണൻ, ഹെൽത്ത്‌ ഇൻസ്പെക്ടർ പി വി പവിത്രൻ, അജീഷ് തടിക്കടവ്, ഡോ: താജുദ്ദീൻ, തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ പട്ടുവം ഗ്രാമ കൂട്ടായ്മക്ക് ഫ്രീസർ സൗജന്യമായി നല്കിയ സിസ്റ്റർ എമ സ്റ്റീന, ഫ്രീസറും മെഡിക്കൽ ഉപകരണങ്ങളും സൂക്ഷിക്കാൻ മുറികൾ വിട്ടു നല്കിയ സാന്ദ്ര രാമചന്ദ്രൻ, വിവിധ മേഖലയിലായി കഴിവ് തെളിയിച്ചവരെയും ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137456/medical-equipment-was-handed-over-to-the-nation)