---
title: "വടക്കുമ്പാട് എസ്.എൻ.പുരം ഇ.എം.എസ് മന്ദിരത്തിൻ്റെ ആഭിമുഖ്യത്തിൽ സ്നേഹാദരവ് പരിപാടി സംഘടിപ്പിച്ചു"
english_title: "Vadakkumpad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137462/vadakkumpad"
published_at: "2023-08-08T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d22eafd1f0e_Screenshot_2023-08-08-17-23-28-48_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വടക്കുമ്പാട് എസ്.എൻ.പുരം ഇ.എം.എസ് മന്ദിരത്തിൻ്റെ ആഭിമുഖ്യത്തിൽ സ്നേഹാദരവ് പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **വടക്കുമ്പാട്**: എസ്.എൻ.പുരം ഇ.എം.എസ് മന്ദിരത്തിൻ്റെ ആഭിമുഖ്യത്തിൽ സ്നേഹാദരവ് പരിപാടി സംഘടിപ്പിച്ചു.സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം.ഷാജർ ഉദ്ഘാടനം ചെയ്തു.

## Article Content

**വടക്കുമ്പാട്**: എസ്.എൻ.പുരം ഇ.എം.എസ് മന്ദിരത്തിൻ്റെ ആഭിമുഖ്യത്തിൽ സ്നേഹാദരവ് പരിപാടി സംഘടിപ്പിച്ചു.സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം.ഷാജർ ഉദ്ഘാടനം ചെയ്തു.

സി.പി.ഐ.എം വടക്കുമ്പാട് ലോക്കൽ സെക്രട്ടറി കെ.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.തിരുവനന്തപുരം ജ്യോതി ദേവ് ഡയബറ്റിസ് ആൻറ് റിസർച്ച് സെൻ്റർ ഏർപ്പെടുത്തിയ ഡയബറ്റിസ് ടെക് ഇന്നൊവേഷൻ അവാർഡ് നേടിയ ഡോ:അശ്വിൻ മുകുന്ദനേയും,കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി എം.എ.സംസ്കൃതത്തിൽ ഒന്നാം റാങ്ക് നേടിയ അനുപമ മനോഹരനേയും,കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി പ്രബന്ധ മത്സരത്തിൽ എം.പി.പോൾ അവാർഡ് നേടിയ ഹരിത ഹരിദാസനേയും ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137462/vadakkumpad)