---
title: "മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്"
english_title: "Mullaperiyar dam water lever decreasing dec 1"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13749/mullaperiyar-dam-water-lever-decreasing-dec-1"
published_at: "2021-12-01T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a6fa3cb9360_images - 2021-12-01T095939.696.jpeg"
keywords: []
---

# മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്

> **Lead Summary:** ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. ഇതോടെ തുറന്ന ആറ് ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു.

## Article Content

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. ഇതോടെ തുറന്ന ആറ് ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു.

141.90 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.

അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ എത്തിയതിന് പിന്നാലെയാണ് നാല് ഷട്ടറുകള്‍ തുറന്നത്. ഇതോടെ ആറ് ഷട്ടറുകള്‍ മുപ്പത് സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തുകയായിരുന്നു. വൃഷ്ടി പ്രദേശത്ത് മഴ ശക്തമാവുകയും നീരൊഴുക്ക് കൂടുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13749/mullaperiyar-dam-water-lever-decreasing-dec-1)