---
title: "പി ജി ഡോക്ടർ​മാ​ർ ഇന്ന് ​ സംസ്ഥാന വ്യാ​പ​ക​മാ​യി ഒ​പി ബ​ഹി​ഷ്‌​ക​രിച്ച് പ്രതിഷേധിക്കും"
english_title: "P g Doctors strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13752/p-g-doctors-strike"
published_at: "2021-12-01T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a6fbeb9d757_images - 2021-12-01T100650.312.jpeg"
keywords: []
---

# പി ജി ഡോക്ടർ​മാ​ർ ഇന്ന് ​ സംസ്ഥാന വ്യാ​പ​ക​മാ​യി ഒ​പി ബ​ഹി​ഷ്‌​ക​രിച്ച് പ്രതിഷേധിക്കും

> **Lead Summary:** തിരുവനന്തപുരം: പു​തി​യ പി ​ജി പ്ര​വേ​ശ​ന ന​ട​പ​ടി​ അ​നി​ശ്ചി​ത​മാ​യി നീ​ളുന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പി ജി ഡോക്ടർ​മാ​ർ ബു​ധ​നാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഒ​പി ബ​ഹി​ഷ്‌​ക​രിച്ച് പ്രതിഷേധിക്കും. പു​തി​യ ബാച്ചിന്‍റെ കൗ​ൺ​സ​ലി​ങ്​ നീളുന്ന​തോ​ടെ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​തി​നാ​ലും ആ​റു മാ​സ​ത്തി​ലേ​റെ​യാ​യി​ട്ടും പരീ​ക്ഷ​ ന​ട​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് ഒ പി ബ​ഹി​ഷ്‌​ക​ര​ണം.

## Article Content

തിരുവനന്തപുരം: പു​തി​യ പി ​ജി പ്ര​വേ​ശ​ന ന​ട​പ​ടി​ അ​നി​ശ്ചി​ത​മാ​യി നീ​ളുന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പി ജി ഡോക്ടർ​മാ​ർ ബു​ധ​നാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഒ​പി ബ​ഹി​ഷ്‌​ക​രിച്ച് പ്രതിഷേധിക്കും. പു​തി​യ ബാച്ചിന്‍റെ കൗ​ൺ​സ​ലി​ങ്​ നീളുന്ന​തോ​ടെ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​തി​നാ​ലും ആ​റു മാ​സ​ത്തി​ലേ​റെ​യാ​യി​ട്ടും പരീ​ക്ഷ​ ന​ട​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് ഒ പി ബ​ഹി​ഷ്‌​ക​ര​ണം.

ആ​റു മാ​സ​മാ​യി ന​ട​ക്കാ​ത്ത പി. ജി കൗ​ൺ​സ​ലി​ങ്​ സു​പ്രീം​കോ​ട​തി നാ​ലാ​ഴ്ച​ കൂ​ടി നീ​ട്ടി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജ്യ​ത്തൊ​ട്ടാ​കെ പി ജി ഡോ​ക്ട​ർ​മാ​ർ ഒ​രാ​ഴ്ച​യാ​യി സ​മ​ര​ത്തി​ലാ​ണ്. ബ​ഹി​ഷ്‌​ക​ര​ണ​ത്തി​ൽ​നി​ന്ന് അ​ത്യാ​ഹി​ത വി​ഭാ​ഗം, ഐസി​യു, ലേ​ബ​ർ ഡ്യൂ​ട്ടി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13752/p-g-doctors-strike)