---
title: "രണ്ടുകിലോ കഞ്ചാവുമായി യുവാവിനെ കാട്ടാക്കട എക്സൈസ് സംഘം പിടികൂടി. "
english_title: "The Kattakada excise team caught the youth with two kilos of ganja. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137539/the-kattakada-excise-team-caught-the-youth-with-two-kilos-of-ganja"
published_at: "2023-08-08T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d2769178ab3_dfgfhfghfj.jpg"
keywords: []
---

# രണ്ടുകിലോ കഞ്ചാവുമായി യുവാവിനെ കാട്ടാക്കട എക്സൈസ് സംഘം പിടികൂടി. 

> **Lead Summary:** നേമം: രണ്ടുകിലോ കഞ്ചാവുമായി യുവാവിനെ കാട്ടാക്കട എക്സൈസ് സംഘം പിടികൂടി. കൊണ്ണിയൂർ അമ്മു ഭവനിൽ ആദിത്യൻ ആണ് പിടിയിലായത്. കഴിഞ്ഞദിവസം എക്സൈസ് സംഘം ഊറ്റുകുഴി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ ആദിത്യൻ സഞ്ചരിച്ചിരുന്ന ഹോണ്ട ഡിയോ സ്കൂട്ടറിലാണ് കഞ്ചാവ് കണ്ടെത്തിയത്. അന്യസംസ്ഥാനങ്ങളിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് ഇയാൾ മൊഴി നൽകി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന നടത്തിയാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. എക്സൈസ് ഇൻസ്പെക്ടർ വി.എൻ മഹേഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ജയകുമാർ, ശിശുപാലൻ, പ്രശാന്ത്, സതീഷ് കുമാർ, ഹർഷകുമാർ, ശ്രീജിത്ത്, വിനോദ്, ഷിന്റോ, അനിൽകുമാർ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.

## Article Content

നേമം: രണ്ടുകിലോ കഞ്ചാവുമായി യുവാവിനെ കാട്ടാക്കട എക്സൈസ് സംഘം പിടികൂടി. കൊണ്ണിയൂർ അമ്മു ഭവനിൽ ആദിത്യൻ ആണ് പിടിയിലായത്. കഴിഞ്ഞദിവസം എക്സൈസ് സംഘം ഊറ്റുകുഴി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ ആദിത്യൻ സഞ്ചരിച്ചിരുന്ന ഹോണ്ട ഡിയോ സ്കൂട്ടറിലാണ് കഞ്ചാവ് കണ്ടെത്തിയത്. അന്യസംസ്ഥാനങ്ങളിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് ഇയാൾ മൊഴി നൽകി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന നടത്തിയാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. എക്സൈസ് ഇൻസ്പെക്ടർ വി.എൻ മഹേഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ജയകുമാർ, ശിശുപാലൻ, പ്രശാന്ത്, സതീഷ് കുമാർ, ഹർഷകുമാർ, ശ്രീജിത്ത്, വിനോദ്, ഷിന്റോ, അനിൽകുമാർ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137539/the-kattakada-excise-team-caught-the-youth-with-two-kilos-of-ganja)