---
title: "#kannur | കണ്ണൂര്‍ രാമന്തളിയില്‍ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137555/kannur"
published_at: "2023-08-09T05:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d2d79f5a22d_IMG-20230809-WA0000.jpg"
keywords: []
---

# #kannur | കണ്ണൂര്‍ രാമന്തളിയില്‍ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു

> **Lead Summary:** കണ്ണൂർ: രാമന്തളി എട്ടിക്കുളത്ത് മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. എട്ടിക്കുളം സ്വദേശി കെ. അബ്ദുല്‍ റഷീദ് ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. മീൻ പിടിക്കാൻ ചെറുതോണിയില്‍ പോയ മൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

കണ്ണൂർ: രാമന്തളി എട്ടിക്കുളത്ത് മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. എട്ടിക്കുളം സ്വദേശി കെ. അബ്ദുല്‍ റഷീദ് ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. മീൻ പിടിക്കാൻ ചെറുതോണിയില്‍ പോയ മൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

മരണപ്പെട്ട റഷീദിന്റെ സഹോദരനും മറ്റൊരാളുമാണ് നീന്തി രക്ഷപ്പെട്ടത്. ഇവരാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. കടലില്‍ തിരമാലകളില്‍പ്പെട്ട റഷീദിനെ കരക്കെത്തിച്ച്‌ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പയ്യന്നൂര്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137555/kannur)