---
title: "#applynow | കാര്‍ ലോണ്‍; അപേക്ഷ ക്ഷണിച്ചു"
english_title: "Applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137596/applynow"
published_at: "2023-08-09T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d31bda7bc33_images.png"
keywords: []
---

# #applynow | കാര്‍ ലോണ്‍; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന കാര്‍ ലോണ്‍ പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി ഏഴ് ലക്ഷം രൂപയാണ് വായ്പ അനുവദിക്കുക. അപേക്ഷകര്‍ 18 നും 60 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.

## Article Content

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന കാര്‍ ലോണ്‍ പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി ഏഴ് ലക്ഷം രൂപയാണ് വായ്പ അനുവദിക്കുക. അപേക്ഷകര്‍ 18 നും 60 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.

വരുമാന പരിധി ആറ് ലക്ഷവും ജാമ്യം നില്‍ക്കുന്ന ഉദ്യോഗസ്ഥന് ഏറ്റവും കുറഞ്ഞത് ആറ് വര്‍ഷത്തെ സര്‍വീസ് ബാക്കിയുള്ളവരുമായിരിക്കണം. അപേക്ഷകര്‍ക്ക് വാഹനം ഓടിക്കുവാനുള്ള ലൈസന്‍സ് ഉണ്ടായിരിക്കണം. ഒമ്പത് ശതമാനം പലിശ നിരക്കില്‍ 60 തുല്യ മാസ ഗഡുക്കളായി (പിഴ പലിശയുണ്ടെങ്കില്‍ അതും സഹിതം) തിരിച്ചടക്കണം. തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2705036, 9400068513. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137596/applynow)