---
title: "#Manathana | മണത്തണയിൽ പതാക ദിനാചരണവും പതാകയോടൊപ്പം സെൽഫി മത്സരവും"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137606/manathana"
published_at: "2023-08-09T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d323b0d8463_Picsart_23-08-09_10-47-34-330.jpg"
keywords: []
---

# #Manathana | മണത്തണയിൽ പതാക ദിനാചരണവും പതാകയോടൊപ്പം സെൽഫി മത്സരവും

> **Lead Summary:** **മണത്തണ**: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റിന്റെ നേതൃത്വത്തിൽ പതാക ദിനാചരണവും പതാകയോടൊപ്പം സെൽഫി മത്സരവും സംഘടിപ്പിച്ചു.

## Article Content

**മണത്തണ**: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റിന്റെ നേതൃത്വത്തിൽ പതാക ദിനാചരണവും പതാകയോടൊപ്പം സെൽഫി മത്സരവും സംഘടിപ്പിച്ചു.

സംഘടനയുടെ പതാകദിന ത്തോടനുബന്ധിച്ച് പതാക ഉയർത്തൽ ചടങ്ങും പതാകയോടൊപ്പം സെൽഫി എന്ന ഫോട്ടോഗ്രാഫി മത്സരവും ആണ് നടന്നത്. യൂണിറ്റ് പ്രസിഡണ്ട് സി എം ജോസഫ് പതാക ഉയർത്തി വ്യാപാരിദിന സന്ദേശം നൽകി.

മുൻപ്രസിഡന്റ്  സുധീർ ബാബു, വനിതാ വിങ്ങ് മേഖലാ പ്രസിഡണ്ട് ബിന്ദു സോമൻ, യൂത്ത് വിങ്ങ് മേഖലാ വൈസ് പ്രസിഡണ്ടും യൂണിറ്റ് പ്രസിഡണ്ടുമായ സതീശൻ എന്നിവർ പ്രസംഗിച്ചു. ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിജയികൾക്കുള്ള ക്യാഷ് പ്രൈസ് ഓഗസ്റ്റ് 15 ന് സമ്മാനിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137606/manathana)