---
title: "#thiruvananthapuram | നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി: ഇനി ചേരുക പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം"
english_title: "#Assembly session cut short: join now after Puthupally #by-election results are out"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137611/assembly-session-cut-short-join-now-after-puthupally-by-election-results-are-out"
published_at: "2023-08-09T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d32809c061c_download_(35).jpeg"
keywords: []
---

# #thiruvananthapuram | നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി: ഇനി ചേരുക പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം

> **Lead Summary:** **തിരുവനന്തപുരം**: പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭ സമ്മേളനം വെട്ടി ചുരുക്കി. നാളെ പിരിയുന്ന നിയമസഭ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമായിരിക്കും വീടും ചേരുക. സെപ്റ്റംബർ 11 മുതൽ 14 വരെയാണ് നിയമസഭ വീണ്ടും ചേരുക.

## Article Content

**തിരുവനന്തപുരം**: പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭ സമ്മേളനം വെട്ടി ചുരുക്കി. നാളെ പിരിയുന്ന നിയമസഭ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമായിരിക്കും വീടും ചേരുക. സെപ്റ്റംബർ 11 മുതൽ 14 വരെയാണ് നിയമസഭ വീണ്ടും ചേരുക.

ഇന്ന് ചേരുന്ന കാര്യോപദേശക സമിതിയിലായിരുന്നു ഇത് സംബന്ധച്ച തീരുമാനമെടുത്തത്. ഈ മാസം 24 വരെ സഭ ചേരാനായിരുന്നു മുൻ തീരുമാനം. പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും സമ്മേളനം ചുരുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137611/assembly-session-cut-short-join-now-after-puthupally-by-election-results-are-out)