---
title: "#kozhikod | ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ മറന്നുവച്ച സംഭവം: സെക്രട്ടറിയേറ്റിനു മുന്നിൽ സൂചന സമരം നടത്തുമെന്ന്‌ ഹർഷിന"
english_title: "Kozhikod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137622/kozhikod"
published_at: "2023-08-09T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3309c1f163_Screenshot_20230809-094539_Samsung_Internet.jpg"
keywords: []
---

# #kozhikod | ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ മറന്നുവച്ച സംഭവം: സെക്രട്ടറിയേറ്റിനു മുന്നിൽ സൂചന സമരം നടത്തുമെന്ന്‌ ഹർഷിന

> **Lead Summary:** **കോഴിക്കോട്**: ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ മറന്നുവച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരെ പ്രതികരണവുമായി ഹർഷിന രംഗത്ത്. മെഡിക്കൽ ബോർഡ് കണ്ടെത്തലിനെതിരെ അപ്പീൽ പോകുമെന്ന് ഹർഷിന പറഞ്ഞു. 16ന് സെക്രട്ടറിയേറ്റിനു മുന്നിൽ സൂചന സമരം നടത്തും. ഏക ദിന ഉപവാസമിരിക്കുമെന്നും ഹർഷിന മാധ്യമങ്ങളോട് പ്രതികരിച്ചു. ആടിനെ പട്ടിയാക്കുന്ന നിലപാടാണിത്.

## Article Content

**കോഴിക്കോട്**: ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ മറന്നുവച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരെ പ്രതികരണവുമായി ഹർഷിന രംഗത്ത്. മെഡിക്കൽ ബോർഡ് കണ്ടെത്തലിനെതിരെ അപ്പീൽ പോകുമെന്ന് ഹർഷിന പറഞ്ഞു. 16ന് സെക്രട്ടറിയേറ്റിനു മുന്നിൽ സൂചന സമരം നടത്തും. ഏക ദിന ഉപവാസമിരിക്കുമെന്നും ഹർഷിന മാധ്യമങ്ങളോട് പ്രതികരിച്ചു. ആടിനെ പട്ടിയാക്കുന്ന നിലപാടാണിത്.

നീതി കിട്ടാൻ ഏതറ്റം വരെയും പോകും. മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരെ കോടതിയെ സമീപിക്കുമെന്നും സമര സമിതി അറിയിച്ചു. ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ ഉപകരണം എവിടെ നിന്നാണ് മറന്നുവെച്ചതെന്ന് തെളിയിക്കാനായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കത്രിക കോഴിക്കോട് മെഡി. കോളേജിൽ നിന്നുളളതെന്ന് ഉറപ്പില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, രണ്ടംഗങ്ങളുടെ വിയോജനകുറിപ്പോടെയാണ് മെഡി. ബോർഡ് റിപ്പോർട്ട് എന്നുള്ളതാണ് ശ്രദ്ധേയം. മെഡിക്കൽ ബോർഡിന്റെ ഈ റിപ്പോർട്ടിനോട് മെഡി. കോളേജ് എസിപി സുദർശനൻ, പ്രോസിക്യൂട്ടർ ജയദീപ് എന്നിവർ വിയോജിച്ചതായാണ് വിവരം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137622/kozhikod)