---
title: "#Kottiyoor | പി.എസ്.മോഹനൻ കൊട്ടിയൂരിന് വാഗ്ദേവി പുരസ്‌കാരം"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137654/kottiyoor"
published_at: "2023-08-09T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d342a6a08e9_Picsart_23-08-09_13-04-26-372.jpg"
keywords: []
---

# #Kottiyoor | പി.എസ്.മോഹനൻ കൊട്ടിയൂരിന് വാഗ്ദേവി പുരസ്‌കാരം

> **Lead Summary:**  **കണ്ണാടിപ്പറമ്പ്**: അദ്ധ്യാത്മിക പ്രഭാഷകനും എഴുത്തുകാരനുമായ പി.എസ്.മോഹനൻ കൊട്ടിയൂരിന് വാഗ്ദേവി പുരസ്‌കാരം. അദ്ധ്യാത്മിക സാഹിത്യ സാമൂഹിക സാംസ്കാരിക രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി സനാതനധർമ്മ പഠനവേദിയായ കണ്ണാടിപ്പറമ്പ് ജ്യോതിർഗമയ കെ.പി.ശ്രീധരൻ നമ്പ്യാരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ് പുരസ്‌കാരം.

## Article Content

 **കണ്ണാടിപ്പറമ്പ്**: അദ്ധ്യാത്മിക പ്രഭാഷകനും എഴുത്തുകാരനുമായ പി.എസ്.മോഹനൻ കൊട്ടിയൂരിന് വാഗ്ദേവി പുരസ്‌കാരം. അദ്ധ്യാത്മിക സാഹിത്യ സാമൂഹിക സാംസ്കാരിക രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി സനാതനധർമ്മ പഠനവേദിയായ കണ്ണാടിപ്പറമ്പ് ജ്യോതിർഗമയ കെ.പി.ശ്രീധരൻ നമ്പ്യാരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ് പുരസ്‌കാരം.

ആഗസ്റ്റ് 13ന് രാവിലെ 9.30 നു കണ്ണാടിപ്പറമ്പ് ദേവസ്വം ഓഡിറ്റോറിയത്തിൽ നടക്കുന്ന രാമായണ ജ്ഞാന യജ്ഞ വേദിയിൽ നാറാത്ത് കൈവല്യാശ്രമം മഠാധിപതി സ്വാമി കൈവല്യാനന്ദ പുരസ്കാരം നൽകും. മലബാർ ദേവസ്വം കമ്മീഷണർ പി.നന്ദകുമാർ പരിപാടി ഉദ്ഘാടനം ചെയ്യും. ഡോ. സത്യനാരായണൻ , പി.എസ്.മോഹനൻ കൊട്ടിയൂർ എന്നിവർ പ്രഭാഷണം നടത്തും. ജ്ഞാനയജ്ഞം വൈകുന്നേരം 4.30 നു സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137654/kottiyoor)