---
title: "#kannur | നടീൽ ഉത്സവം സംഘടിപ്പിച്ചു."
english_title: "A planting festival was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137673/a-planting-festival-was-organized"
published_at: "2023-08-09T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3507a224a6_Picsart_23-08-09_14-07-55-370.jpg"
keywords: []
---

# #kannur | നടീൽ ഉത്സവം സംഘടിപ്പിച്ചു.

> **Lead Summary:** ഐ സി എ ആർ - കൃഷി വിജ്ഞാൻ കേന്ദ്ര കണ്ണൂർ, പട്ടുവം ഗ്രാമ പഞ്ചായത്ത്, പട്ടുവം കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ചെറുധാന്യ വർഷം 2023 പരിശീലന പരിപാടിയുടെ ഭാഗമായി പട്ടുവം പഞ്ചായത്ത് തല നടീൽ ഉത്സവം സംഘടിപ്പിച്ചു.

## Article Content

ഐ സി എ ആർ - കൃഷി വിജ്ഞാൻ കേന്ദ്ര കണ്ണൂർ, പട്ടുവം ഗ്രാമ പഞ്ചായത്ത്, പട്ടുവം കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ചെറുധാന്യ വർഷം 2023 പരിശീലന പരിപാടിയുടെ ഭാഗമായി പട്ടുവം പഞ്ചായത്ത് തല നടീൽ ഉത്സവം സംഘടിപ്പിച്ചു.

മുറിയാത്തോട്ടെ ഒരേക്ര സ്ഥലത്താണ് പരീക്ഷണ അടിസ്ഥാനത്തിൽ കൃഷിയിറക്കുന്നത്.  റാഗി, കൂവരങ്ങ് എന്നി വിത്തുകളാണ് കൃഷിക്ക്ഉപയോഗിക്കുന്നത്. ഭാരതീയ കർഷിക ഗവേഷണ കൗൺസിലിൻ്റ സഹായത്തോടെ കർണ്ണാടകയിലെ തുഗൂറിൽ നിന്നാണ് കൃഷിക്ക് വിത്തുകൾ കൊണ്ടുവന്നത്.

മുറിയാത്തോട് പേത്തടത്ത് നടന്ന നടീൽ ഉത്സവം പട്ടുവം പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. വാർഡ്  മെമ്പർ വി ആർ ജോത്സന അദ്ധ്യക്ഷത വഹിച്ചു. കൃഷി വിഞ്ജാന കേന്ദ്രം മേധാവി ഡോ: പി ജയരാജ് പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത കൃഷി ഓഫീസർ രാഗിഷ രാമദാസ്, കാക്കാമണി ബിന്ദു തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137673/a-planting-festival-was-organized)