---
title: "#Ambayathod | അമ്പായത്തോട് ക്ഷീരസംഘം തിരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിച്ചു"
english_title: "Ambayathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137678/ambayathod"
published_at: "2023-08-09T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d35e37d6f8f_Picsart_23-08-09_15-01-50-541.jpg"
keywords: []
---

# #Ambayathod | അമ്പായത്തോട് ക്ഷീരസംഘം തിരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിച്ചു

> **Lead Summary:** **അമ്പായത്തോട്** : അമ്പായത്തോട് ക്ഷീരസംഘം തിരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിച്ചു. മുൻ തിരഞ്ഞെടുപ്പിലെ അക്രമ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് ബഹിഷ്കരണമെന്ന് നേതാക്കൾ അറിയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വനിത സ്ഥാനാർത്ഥികൾക്കു പോലും പോളിംഗ് ബൂത്തിൽ പ്രവേശനം അനുവദിച്ചില്ലെന്നും കള്ളവോട്ടുകൾ ചെയ്ത് ഭരണം പിടിക്കുകയായിരുന്നെന്നും, ഇടതു മുന്നണി ഭരണത്തിൻ കീഴിൽ അത് വീണ്ടും ആവർത്തിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് ഇന്ന് നടക്കുന്ന ക്ഷീര സംഘം തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതെന്നും കോൺഗ്രസ് മുന്നണി നേതാക്കൾ പറയുന്നു. മുൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകൾ വിവിധ കോടതികളിൽ ഇപ്പോഴും നടന്നു വരികയാണെന്നും സഹകരണ സംരക്ഷണ മുന്നണി കൺവീനർ റജി കന്നുകുഴിയിൽ പറഞ്ഞു.****

## Article Content

**അമ്പായത്തോട്** : അമ്പായത്തോട് ക്ഷീരസംഘം തിരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിച്ചു. മുൻ തിരഞ്ഞെടുപ്പിലെ അക്രമ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് ബഹിഷ്കരണമെന്ന് നേതാക്കൾ അറിയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വനിത സ്ഥാനാർത്ഥികൾക്കു പോലും പോളിംഗ് ബൂത്തിൽ പ്രവേശനം അനുവദിച്ചില്ലെന്നും കള്ളവോട്ടുകൾ ചെയ്ത് ഭരണം പിടിക്കുകയായിരുന്നെന്നും, ഇടതു മുന്നണി ഭരണത്തിൻ കീഴിൽ അത് വീണ്ടും ആവർത്തിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് ഇന്ന് നടക്കുന്ന ക്ഷീര സംഘം തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതെന്നും കോൺഗ്രസ് മുന്നണി നേതാക്കൾ പറയുന്നു. മുൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകൾ വിവിധ കോടതികളിൽ ഇപ്പോഴും നടന്നു വരികയാണെന്നും സഹകരണ സംരക്ഷണ മുന്നണി കൺവീനർ റജി കന്നുകുഴിയിൽ പറഞ്ഞു.****

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137678/ambayathod)