---
title: "ജലസാഹസികതയുടെ ഭാഗമായ വൈറ്റ് വാട്ടർ കയാക്കിങ്ങിൻ്റെ സാധ്യതകൾ ചീങ്കണ്ണിപ്പുഴയിലും: പരിശോധന നടത്തി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137679/kelakam"
published_at: "2023-08-09T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d354fb58f7d_Picsart_23-08-09_14-24-47-130.jpg"
keywords: []
---

# ജലസാഹസികതയുടെ ഭാഗമായ വൈറ്റ് വാട്ടർ കയാക്കിങ്ങിൻ്റെ സാധ്യതകൾ ചീങ്കണ്ണിപ്പുഴയിലും: പരിശോധന നടത്തി

> **Lead Summary:** **കേളകം**: ജലസാഹസികതയുടെ ഭാഗമായ വൈറ്റ് വാട്ടർ കയാക്കിങ്ങിൻ്റെ സാധ്യതകൾ ചീങ്കണ്ണിപ്പുഴയിലും. ആറളം വനാതിർത്തിയോട് ചേർന്ന ജലസമൃദ്ധമായ ചീങ്കണ്ണിപ്പുഴയിൽ വൈറ്റ് വാട്ടർ കയാക്കിങ്ങിൻ്റെ സാധ്യതകൾ സംബന്ധിച്ച് കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷിൻ്റെ നേതൃത്യത്തിൽ പ്രാഥമിക പരിശോധന നടത്തി.

## Article Content

**കേളകം**: ജലസാഹസികതയുടെ ഭാഗമായ വൈറ്റ് വാട്ടർ കയാക്കിങ്ങിൻ്റെ സാധ്യതകൾ ചീങ്കണ്ണിപ്പുഴയിലും. ആറളം വനാതിർത്തിയോട് ചേർന്ന ജലസമൃദ്ധമായ ചീങ്കണ്ണിപ്പുഴയിൽ വൈറ്റ് വാട്ടർ കയാക്കിങ്ങിൻ്റെ സാധ്യതകൾ സംബന്ധിച്ച് കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷിൻ്റെ നേതൃത്യത്തിൽ പ്രാഥമിക പരിശോധന നടത്തി.

ചീങ്കണ്ണിപ്പുഴ വൈറ്റ് വാട്ടർ കയാക്കിങ്ങിന് അനന്തസാധ്യതകളുള്ളതാണെന്നാണ് പ്രാഥമികപരിശോധയിൽ കണ്ടെത്തിയത്.കേളകം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമ്മി, കേളകം ഇക്കോ ടൂറിസം സൊസൈറ്റി ഭാരവാഹികളായ പി.എം.രമണൻ, ഇ.എസ്.സത്യൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137679/kelakam)