---
title: "ഉമ്മൻ ചാണ്ടിയുടെ ഖബറിട സന്ദർശനത്തിന് മുഴക്കുന്നിലെ കോൺഗ്രസ് പ്രവർത്തകർ ആഗസ്റ്റ് 12ന് യാത്ര തിരിക്കും"
english_title: "Oommenchandi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137680/oommenchandi"
published_at: "2023-08-09T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d356ab56c6d_download_(38).jpeg"
keywords: []
---

# ഉമ്മൻ ചാണ്ടിയുടെ ഖബറിട സന്ദർശനത്തിന് മുഴക്കുന്നിലെ കോൺഗ്രസ് പ്രവർത്തകർ ആഗസ്റ്റ് 12ന് യാത്ര തിരിക്കും

> **Lead Summary:** > ഉമ്മൻ ചാണ്ടിയുടെ ഖബറിട സന്ദർശനത്തിന് മുഴക്കുന്നിലെ കോൺഗ്രസ് പ്രവർത്തകരും . ആഗസ്റ്റ് 12ന് മുഴക്കുന്നിൽ നിന്നുള്ള സംഘം "ടീം മുഴക്കുന്ന് " എന്ന പേരിൽ ആണ് ഉമ്മൻചാണ്ടിയുടെ ഖബറിടം സന്ദർശിക്കുന്നതിനു വേണ്ടി യാത്ര തിരിക്കുന്നത്.

## Article Content

> ഉമ്മൻ ചാണ്ടിയുടെ ഖബറിട സന്ദർശനത്തിന് മുഴക്കുന്നിലെ കോൺഗ്രസ് പ്രവർത്തകരും . ആഗസ്റ്റ് 12ന് മുഴക്കുന്നിൽ നിന്നുള്ള സംഘം "ടീം മുഴക്കുന്ന് " എന്ന പേരിൽ ആണ് ഉമ്മൻചാണ്ടിയുടെ ഖബറിടം സന്ദർശിക്കുന്നതിനു വേണ്ടി യാത്ര തിരിക്കുന്നത്.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന 50ആൾക്കാരാണ് യാത്രാ സംഘത്തിലുണ്ടാവുക. ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് കാക്കയങ്ങാട് കോൺഗ്രസ് ഓഫീസിൽ നിന്നാണ് യാത്ര പുറപ്പെടുന്നത്.  ഞായറാഴ്ച രാവിലെ പുതുപ്പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുടെ ഖബറിടം സന്ദർശിച്ച് പുഷ്പാർച്ചന നടത്തിയും, പ്രാർത്ഥിച്ചും മടങ്ങുവാനാണ് തീരുമാനിച്ചിട്ടുള്ളത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി പള്ളിമുറ്റത്തെ ഖബറിടം സന്ദർശിക്കുവാനും, പ്രാർത്ഥിക്കുവാനും അനുഗ്രഹങ്ങൾ തേടിയും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിത്യവും ആളുകൾ ഒഴുകിയെത്തുന്ന കാഴ്ചകൾ മാധ്യമങ്ങളിലൂടെ നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണല്ലോ. കക്ഷി -രാഷ്ട്രീയ, ജാതി -മത ഭേദമന്യേ കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവിൻ്റെ അന്ത്യവിശ്രമസ്ഥലത്തേക്ക് നിരവധി പേർ തീർത്ഥാടനം പോലെ കടന്ന് ചെല്ലുമ്പോൾ മുഴക്കുന്ന് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളതെന്ന് കോ - ഓഡിനേറ്റർ ജോഫിൻസ് ജെയിംസ് അറിയിച്ചു.

നൂറ് കണക്കിന് ആളുകൾ തയ്യാറാണെങ്കിലും ആദ്യഘട്ടമായി അൻപത് പേരെയാണ് നിശ്ചയിച്ച് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ജോഫിൻസ് ജെയിംസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137680/oommenchandi)