---
title: "നിരവധി ക്രിമിനൽ കേസിൽ പ്രതിയായവരെ കാപ്പ ചുമത്തി ജയിലിലടച്ചു"
english_title: "A number of accused were charged with Kappa and jailed in several criminal cases"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137685/a-number-of-accused-were-charged-with-kappa-and-jailed-in-several-criminal-cases"
published_at: "2023-08-09T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d35be85f0b4_Picsart_23-08-09_14-51-35-772.jpg"
keywords: []
---

# നിരവധി ക്രിമിനൽ കേസിൽ പ്രതിയായവരെ കാപ്പ ചുമത്തി ജയിലിലടച്ചു

> **Lead Summary:** **തലശ്ശേരി**: പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായവരെ കാപ്പ ചുമത്തി ജയിലിലടച്ചു. ബൈജു ചെറുമഠത്തിൽ, മുഷ്താഖ്, മക്കീന്റെ പുരയിൽ ചാലിൽ, തലശ്ശേരി എന്നിവരെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ8 പ്രകാരം കാപ്പചുമത്തി ജയിലിലടച്ചത്.

## Article Content

**തലശ്ശേരി**: പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായവരെ കാപ്പ ചുമത്തി ജയിലിലടച്ചു. ബൈജു ചെറുമഠത്തിൽ, മുഷ്താഖ്, മക്കീന്റെ പുരയിൽ ചാലിൽ, തലശ്ശേരി എന്നിവരെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ8 പ്രകാരം കാപ്പചുമത്തി ജയിലിലടച്ചത്.

കണ്ണൂർ സിറ്റി ജില്ല പൊലീസ് മേധാവി അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ല കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ബൈജുവിന് തലശ്ശേരി പോലീസ് സ്റ്റേഷനിൽ നാല് കേസും മുഷ്താഖിന് കണ്ണൂർ ടൗൺ, തലശ്ശേരി എന്നി പോലീസ് സ്റ്റേഷനിലായി അഞ്ചു കേസുകളും നിലവിലുണ്ട്.

ഇയാളെ ഇതിന് മുൻപ് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. കാപ്പ ലംഘനം നടത്തിയതിന്അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. തുടർന്നും ഇയാൾ സമൂഹ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപെട്ടതിനാലാണ് നടപടി.

കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ കണ്ണൂർ സിറ്റി പോലീസ് മേധാവിയുടെ നേതൃത്വത്തിൽ സ്വീകരിച്ച് വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137685/a-number-of-accused-were-charged-with-kappa-and-jailed-in-several-criminal-cases)