---
title: "വിദ്യാകിരണം പദ്ധതി; കണിച്ചാർ യുപി സ്കൂളിൽ ലാപ്ടോപ്പ് വിതരണം നടത്തി"
english_title: "Vidhyakiranam padhathi kanichar up school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13769/vidhyakiranam-padhathi-kanichar-up-school"
published_at: "2021-12-01T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a70c8e54066_PicsArt_12-01-11.07.56.jpg"
keywords: []
---

# വിദ്യാകിരണം പദ്ധതി; കണിച്ചാർ യുപി സ്കൂളിൽ ലാപ്ടോപ്പ് വിതരണം നടത്തി

> **Lead Summary:** കണിച്ചാർ: ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ലാപ്ടോപ്പ് വിതരണ ഉദ്ഘാടനം കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ നിർവഹിച്ചു.

## Article Content

കണിച്ചാർ: ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ലാപ്ടോപ്പ് വിതരണ ഉദ്ഘാടനം കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ നിർവഹിച്ചു.

ആദ്യക്ഷൻ പി.ടി.എ പ്രസിഡന്റ് രാജേഷ് സി.ആർ, സ്വാഗതം ഹെഡ്മിസ്ട്രെസ് ഷീല എം.എൻ. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് വടശ്ശേരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോജൻ എടത്താഴെ, ചന്ദ്രമതി ടി, സിതാര സുബീഷ്, ഷിതിൻ വി. വി. തുടങ്ങിയവർ സംബന്ധിച്ചു.

വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 102 ലാപ്ടോപ്പാണ് സ്കൂളിലേക്ക് അനുവദിച്ചിരിക്കുന്നത്. പ്രദേശത്തെ ഏറ്റവും കൂടുതൽ ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്ന സ്കൂൾ കൂടിയാണ് ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂൾ. 181 ലാപ്ടോപ്പുകളാണ് കണിച്ചാർ പഞ്ചായത്തിൽ ലഭിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13769/vidhyakiranam-padhathi-kanichar-up-school)