---
title: "അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ ഇൻഡോർ സ്പോർട്സ് റൂം ഉദ്ഘാടനം ചെയ്തു"
english_title: "Sacred Heart UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137698/sacred-heart-up-school"
published_at: "2023-08-09T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3674695061_Picsart_23-08-09_15-41-41-917.jpg"
keywords: []
---

# അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ ഇൻഡോർ സ്പോർട്സ് റൂം ഉദ്ഘാടനം ചെയ്തു

> **Lead Summary:**  **അങ്ങാടിക്കടവ്**: പഠനത്തോടൊപ്പം കുട്ടികളുടെ മാനസിക-കായിക വിനോദങ്ങൾക്കും പ്രാധാന്യം നല്കുന്നതിന് വേണ്ടി അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ ഇൻഡോർ സ്പോർട്സ് റൂം ഉദ്ഘാടനം ചെയ്തു. മഴക്കാലം ആയതിനാൽ കുട്ടികൾക്ക് പുറത്ത് പോയി കളിക്കാൻ സാധിക്കാത്ത പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന ചിന്തയിൽ നിന്നാണ് ഇൻഡോർ സ്പോർട്സ് റൂം എന്ന ആശയം ഉണ്ടായത്.

## Article Content

 **അങ്ങാടിക്കടവ്**: പഠനത്തോടൊപ്പം കുട്ടികളുടെ മാനസിക-കായിക വിനോദങ്ങൾക്കും പ്രാധാന്യം നല്കുന്നതിന് വേണ്ടി അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ ഇൻഡോർ സ്പോർട്സ് റൂം ഉദ്ഘാടനം ചെയ്തു. മഴക്കാലം ആയതിനാൽ കുട്ടികൾക്ക് പുറത്ത് പോയി കളിക്കാൻ സാധിക്കാത്ത പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന ചിന്തയിൽ നിന്നാണ് ഇൻഡോർ സ്പോർട്സ് റൂം എന്ന ആശയം ഉണ്ടായത്.

സ്കൂളിലെ രണ്ട് അധ്യാപികമാർ സ്പോൺസർ ചെയ്ത 2 ക്യാരംസ് ബോർഡുകളിൽ നിന്നായിരുന്നു തുടക്കം. കൺവീനർമാരായ  ജോഷി തോമസ്, സിജി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ ഗെയിം ഉപകരണങ്ങളും കൂടി ഉൾപ്പെടുത്തിക്കൊണ്ട് മുപ്പതോളം കുട്ടികൾക്ക് ഒരേ സമയം ചെസ്സ്, ലുഡോ, ക്യാരംസ് തുടങ്ങിയ ഗെയിമുകൾ കളിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിരിക്കുന്നു.

അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ചർച്ച് അസിസ്റ്റന്റ് വികാരിയും സ്കൂൾ അസിസ്റ്റന്റ് മാനേജറുമായ ഫാ.ജസ്റ്റിൻ ഫ്രാൻസിസ് ചാലക്കാമുണ്ടിയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. യു പി സ്കൂൾ പ്രധാന അധ്യാപിക ഷൈനി മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിൽ പി ടി എ പ്രസിഡണ്ട്  ഷൈജു കുന്നോല അധ്യക്ഷത വഹിച്ചു.

സീനിയർ അസിസ്റ്റൻറ് സിസ്റ്റർ റിൻസി ആശംസകളർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ജിജി ചടങ്ങിൽ നന്ദി അറിയിച്ചു. അധ്യാപകരും അനധ്യാപകരും കുട്ടികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137698/sacred-heart-up-school)