---
title: "അമ്പായത്തോട് ക്ഷീരോൽപാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് എൽ.ഡി.എഫ്. പാനലിന് വിജയം"
english_title: "Ambayathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137711/ambayathod"
published_at: "2023-08-09T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3762e42712_Picsart_23-08-09_16-37-44-060.jpg"
keywords: []
---

# അമ്പായത്തോട് ക്ഷീരോൽപാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് എൽ.ഡി.എഫ്. പാനലിന് വിജയം

> **Lead Summary:** **അമ്പായത്തോട്**: ക്ഷീരോൽപാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് എൽ.ഡി.എഫ്. പാനലിന് വിജയം. അതേസമയം യു.ഡി.എഫ് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്.

## Article Content

**അമ്പായത്തോട്**: ക്ഷീരോൽപാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് എൽ.ഡി.എഫ്. പാനലിന് വിജയം. അതേസമയം യു.ഡി.എഫ് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്.

അമ്പായത്തോട് ക്ഷീരോൽപാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണം നിലനിർത്തി. 2023 28 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ആണ് എൽഡിഎഫ് പാനൽ വിജയം കൈവരിച്ചത്. അതേസമയം യുഡിഎഫ് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. കനത്ത പോലീസ് സുരക്ഷയിലാണ് അമ്പായത്തോടിൽ തിരഞ്ഞെടുപ്പ് നടന്നത്.

എൽഡിഎഫ് സ്ഥാനാർത്ഥികളായി ജനറൽ വിഭാഗത്തിൽ തങ്കച്ചൻ കരീംബീച്ചിയിൽ, വിജയരാജൻ തുണ്ടിത്തറ, ശ്രീജിത്ത് എം എസ്, സിനി തങ്കച്ചൻ, സുഷമ്മാ ജോൺസൺ, സംഭരണ വിഭാഗത്തിൽ ശാന്താ ശശി എന്നിവരും യുഡിഎഫ് പാനലിൽ മേരി ആന്റണി, റിൻസി ബിനു, ഷമ്മി ബോബി, ഷെർലി മനോജ് എന്നിവരും സംഭരണ വിഭാഗത്തിൽ ബിന്ദു രാജനുമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.

രാവിലെ ആരംഭിച്ച തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പൂർത്തിയായത്. അമ്പായത്തോട് ക്ഷീരോൽപാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണം നിലനിർത്തിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവർത്തകർ അമ്പായത്തോട് ടൗണിലേക്ക് ആഹ്ലാദപ്രകടനവും നടത്തി. പ്രകടനത്തിന് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വിജി പത്മനാഭൻ നേതൃത്വം നൽകി. അമ്പായത്തോട് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ടായി വിജയരാജൻ തുണ്ടിത്തറയെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137711/ambayathod)