---
title: "മഞ്ഞളാംപുറം യുപി സ്കൂളിൽ 2023 - 24 അധ്യയന വർഷത്തിലെ സ്കൂൾ കലോത്സവം സംഘടിപ്പിച്ചു."
english_title: "Manjalampuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137723/manjalampuram"
published_at: "2023-08-09T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d37fb3173e8_Picsart_23-08-09_17-26-32-412.jpg"
keywords: []
---

# മഞ്ഞളാംപുറം യുപി സ്കൂളിൽ 2023 - 24 അധ്യയന വർഷത്തിലെ സ്കൂൾ കലോത്സവം സംഘടിപ്പിച്ചു.

> **Lead Summary:** **കേളകം** : മഞ്ഞളാംപുറം യുപി സ്കൂളിൽ 2023 - 24 അധ്യയന വർഷത്തിലെ സ്കൂൾ കലോത്സവം സംഘടിപ്പിച്ചു. ഉപജില്ലാതലത്തിലേക്കുള്ള കലാതിലകങ്ങളെ തിരഞ്ഞെടുക്കാനുള്ള സ്കൂൾതല കലോത്സവമാണ് മഞ്ഞളാംപുറം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നത്.

## Article Content

**കേളകം** : മഞ്ഞളാംപുറം യുപി സ്കൂളിൽ 2023 - 24 അധ്യയന വർഷത്തിലെ സ്കൂൾ കലോത്സവം സംഘടിപ്പിച്ചു. ഉപജില്ലാതലത്തിലേക്കുള്ള കലാതിലകങ്ങളെ തിരഞ്ഞെടുക്കാനുള്ള സ്കൂൾതല കലോത്സവമാണ് മഞ്ഞളാംപുറം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നത്.

സ്കൂൾ മാനേജർ ഫാദർ ജോർജ് ചേലമരം കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ചിത്രകലകളിൽ പ്രാവീണ്യം തെളിയിച്ച രണ്ടാം ക്ലാസ് വിദ്യാർത്ഥി ഡിയോ ജോൺ ആണ് കലോത്സവത്തിന് തിരി തെളിയിച്ചത്.

സ്കൂൾ പ്രധാന അധ്യാപിക റോസമ്മ പിഡി, പിടിഎ പ്രസിഡന്റ് സുജയ് ടി ജേക്കബ് തുടങ്ങിയ മറ്റ് അധ്യാപകരും ചടങ്ങിന് നേതൃത്വം നൽകി തുടർന്ന് വിവിധ കലാ മത്സരങ്ങൾ വേദിയിൽ അരങ്ങേറി.അദ്ധ്യാപിക ജീതു വി ജെയിംസ്, മറ്റ് കലാ ക്ലബ്ബ് ചുമതലയുള്ള അധ്യാപകർ പരിപാടികൾക്ക് നേതൃത്യം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137723/manjalampuram)