---
title: "#adakkathod | അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി"
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137727/adakkathod"
published_at: "2023-08-09T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d385df40db1_IMG-20230809-WA0096.jpg"
keywords: []
---

# #adakkathod | അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി

> **Lead Summary:** **അടക്കാത്തോട്**: അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി.

## Article Content

**അടക്കാത്തോട്**: അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി.

ജൂണിയർ റെഡ്ക്രോസ്, ഗൈഡ്സ്, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. അടയ്ക്കാത്തോട് ടൗണിലേയ്ക്ക് സംഘടിപ്പിച്ച റാലിയിൽ കുട്ടികൾ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ ആവേശത്തോടെ ഉയർത്തി. ഹെഡ് മാസ്റ്റർ ഷാജു കെ.എ. ദ ഗൈഡ്സ് കൺവീനർ സിസ്റ്റർ മരിയ, ജെ ആർ  സി കൗൺസിലർ ജോസ് സ്റ്റീഫൻ, സോഷ്യൽ സയൻസ് കൺവീനർ മഞ്ജുള എ എന്നിവർ നേതൃത്വം വഹിച്ചു. റോസ് ജോമോൻ, ജോഷി ജോസഫ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഫ്ളാഷ് മോബ് അവതരിപ്പിച്ചു. സ്കൂൾ തലത്തിൽ കൊളാഷ്, പോസ്റ്റർ രചന, മുദ്രാവാക്യരചന, സഡാക്കോ നിർമ്മാണം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137727/adakkathod)