---
title: "#kolakkad | കൊളക്കാട് സാൻതോം ഹായർസെക്കന്ററി സ്കൂളിൽ ‘ഇലക്കറി മേള’ സംഘടിപ്പിച്ചു."
english_title: "Kolakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137730/kolakkad"
published_at: "2023-08-09T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d38795684a1_IMG-20230809-WA0099.jpg"
keywords: []
---

# #kolakkad | കൊളക്കാട് സാൻതോം ഹായർസെക്കന്ററി സ്കൂളിൽ ‘ഇലക്കറി മേള’ സംഘടിപ്പിച്ചു.

> **Lead Summary:** **കൊളക്കാട്**: സാൻതോം ഹായർസെക്കന്ററി സ്കൂളിൽ ‘ഇലക്കറി മേള’ സംഘടിപ്പിച്ചു.... കൊളക്കാട് സാൻതോമിലെ ഹൈസ്കൂൾ വിഭാഗം കുട്ടികളാണ് ‘ഇലക്കറി പെരുമ ‘ എന്ന പേരിൽ, കർക്കിടക മാസത്തെ ആരോഗ്യ ബോധവൽക്കരണത്തിന്റെ ഭാഗമായി പത്തു തരം ഇലകൾ ഉപയോഗിച്ചുള്ള ‘ഇലക്കറി മേള’ നടത്തിയത്... സ്കൂളിലെ ശാസ്ത്രധ്യാപിക സി. മിനി സെബാസ്റ്റ്യൻ നേതൃത്വം നൽകി.

## Article Content

**കൊളക്കാട്**: സാൻതോം ഹായർസെക്കന്ററി സ്കൂളിൽ ‘ഇലക്കറി മേള’ സംഘടിപ്പിച്ചു.... കൊളക്കാട് സാൻതോമിലെ ഹൈസ്കൂൾ വിഭാഗം കുട്ടികളാണ് ‘ഇലക്കറി പെരുമ ‘ എന്ന പേരിൽ, കർക്കിടക മാസത്തെ ആരോഗ്യ ബോധവൽക്കരണത്തിന്റെ ഭാഗമായി പത്തു തരം ഇലകൾ ഉപയോഗിച്ചുള്ള ‘ഇലക്കറി മേള’ നടത്തിയത്... സ്കൂളിലെ ശാസ്ത്രധ്യാപിക സി. മിനി സെബാസ്റ്റ്യൻ നേതൃത്വം നൽകി.

കുട്ടികൾ വ്യത്യസ്ത രുചിക്കൂട്ടുകളുമായി ഇലക്കറി ഉണ്ടാക്കി വാഴയിലയിൽ പൊതിഞ്ഞു കൊണ്ടു വന്ന് സ്കൂളിൽ പ്രദർശിപ്പിച്ചു. ഉച്ച ഭക്ഷണത്തിനു കുട്ടികൾ ഇലക്കറികൾ പരസ്പരം പങ്കുവച്ച് കഴിച്ചു. കുട്ടികളിൽ ആരോഗ്യദായകമായ ഭക്ഷണത്തെ കുറിച്ചുള്ള അവബോധം ഇതിലൂടെ സൃഷ്ടിക്കാൻ സാധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137730/kolakkad)