---
title: "രാഹുൽഗാന്ധി സ്വീകരണം വിജയിപ്പിക്കാൻ ഡിസിസി യോഗം തീരുമാനിച്ചു "
english_title: "DCC meeting decided to make Rahul Gandhi's reception a success "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137741/dcc-meeting-decided-to-make-rahul-gandhis-reception-a-success"
published_at: "2023-08-09T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3a044f0494_ukhbjklkjnl.jpg"
keywords: []
---

# രാഹുൽഗാന്ധി സ്വീകരണം വിജയിപ്പിക്കാൻ ഡിസിസി യോഗം തീരുമാനിച്ചു 

> **Lead Summary:** 12-ആം തീയതി ശനിയാഴ്ച കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ ശ്രീ. രാഹുൽ ഗാന്ധി എംപിക്ക് നൽകുന്ന സ്വീകരണ സമ്മേളനത്തിൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും നിന്നും പരമാവധി ആളുകളെ എത്തിക്കുവാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു.

## Article Content

12-ആം തീയതി ശനിയാഴ്ച കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ ശ്രീ. രാഹുൽ ഗാന്ധി എംപിക്ക് നൽകുന്ന സ്വീകരണ സമ്മേളനത്തിൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും നിന്നും പരമാവധി ആളുകളെ എത്തിക്കുവാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു.

ചോദ്യങ്ങളെ ഭയന്നാണ് എം.പി സ്ഥാനത്തു നിന്നും രാഹുൽ ഗാന്ധിയെ ബിജെപി സർക്കാർ അയോഗ്യനാക്കാൻ ശ്രമിക്കുന്നത്. രാഹുലിനെതിരായ നടപടി പ്രതിപക്ഷത്തെ നിശബ്ദമാക്കാനുളള മോദി സർക്കാരിന്റെ ശ്രമമാണ്.

എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും പോരാട്ടം ശക്തമായി തുടരുമെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകളും നിലപാടുകളും പ്രതീക്ഷാനിർഭരമാണെന്നും യോഗം വിലയിരുത്തി.യോഗത്തിൽ ഡി സി സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു.നേതാക്കളായ വി എ നാരായണൻ ,പി ടി മാത്യു ,എ ഡി മുസ്തഫ ,സജീവ് മാറോളി ,കെ സി മുഹമ്മദ് ഫൈസൽ, രാജീവൻ എളയാവൂർ, എം പി ഉണ്ണികൃഷ്ണൻ, രജനി രാമാനന്ദ് ,ചാക്കോ പാലക്കലോടി ,അഡ്വ വി പി അബ്ദുൽ റഷീദ്, കൊയ്യം ജനാർദ്ദനൻ, ശ്രീജ മഠത്തിൽ സന്തോഷ് കണ്ണംവള്ളി തുടങ്ങിയവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137741/dcc-meeting-decided-to-make-rahul-gandhis-reception-a-success)