---
title: "പൊലിസ് കസ്റ്റഡിയിൽ നിന്നും  വധശ്രമ കേസ് പ്രതി രക്ഷപ്പെട്ട സംഭവം: മുഴക്കുന്ന് എസ്.ഐയെ സ്ഥലം മാറ്റി."
english_title: "Accused in attempted murder case escapes from police custody: Muzakunn SI transferred. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137762/accused-in-attempted-murder-case-escapes-from-police-custody-muzakunn-si-transferred"
published_at: "2023-08-09T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3baf02b334_muzhakunnu_police.jpg"
keywords: []
---

# പൊലിസ് കസ്റ്റഡിയിൽ നിന്നും  വധശ്രമ കേസ് പ്രതി രക്ഷപ്പെട്ട സംഭവം: മുഴക്കുന്ന് എസ്.ഐയെ സ്ഥലം മാറ്റി.

> **Lead Summary:** **ഇരിട്ടി: **വധശ്രമക്കേസിൽ പ്രതി പൊലിസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട സംഭവത്തിൽ എസ് ഐയെ സ്ഥലം മാറ്റി. മുഴക്കുന്ന് പൊലിസ് സബ് ഇൻസ്പെക്ടർ ഷിബു എഫ് പോളിനെയാണ് ആലക്കോട് പൊലിസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്.

## Article Content

**ഇരിട്ടി: **വധശ്രമക്കേസിൽ പ്രതി പൊലിസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട സംഭവത്തിൽ എസ് ഐയെ സ്ഥലം മാറ്റി. മുഴക്കുന്ന് പൊലിസ് സബ് ഇൻസ്പെക്ടർ ഷിബു എഫ് പോളിനെയാണ് ആലക്കോട് പൊലിസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്.

മുഴക്കുന്ന് പൊലിസ് കസ്റ്റഡിയിലെടുത്ത വധശ്രമക്കേസിലെ പ്രതിയായ ബി ജെ പി പ്രവർത്തകൻ കാക്കയങ്ങാട് പാലപ്പള്ളി സ്വദേശി അനിൽ (32) രക്ഷപ്പെട്ട സംഭവത്തിലാണ് പൊലിസ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഷിബു എഫ് പോളിനെ ജില്ലാ പൊലിസ് മേധാവി ഹേമലത ഐ.പി.എസ് സ്ഥലം മാറ്റിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137762/accused-in-attempted-murder-case-escapes-from-police-custody-muzakunn-si-transferred)