---
title: "#aluva  | അഞ്ച് വയസുകാരിയുടെ കൊലപാതകം:   മുപ്പത് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും"
english_title: "Aluva"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137845/aluva"
published_at: "2023-08-10T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d46ecf9ee20_Screenshot_20230810-102932_One_UI_Home.jpg"
keywords: []
---

# #aluva  | അഞ്ച് വയസുകാരിയുടെ കൊലപാതകം:   മുപ്പത് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും

> **Lead Summary:** **ആലുവ**: ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തില്‍ മുപ്പത് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും. ഡിജിപി അന്വേഷണ പുരോഗതി വിലയിരുത്തി.പ്രതി അസ്ഫാക് ദില്ലിയില്‍ പീഡിപ്പിച്ച കുട്ടിയുടെ പിതാവിന്റെ മൊഴിയെടുത്തു. ദില്ലിയിലെ പോക്‌സോ കേസ് വിവരങ്ങള്‍ കോടതിയെ അറിയിക്കും.

## Article Content

**ആലുവ**: ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തില്‍ മുപ്പത് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും. ഡിജിപി അന്വേഷണ പുരോഗതി വിലയിരുത്തി.പ്രതി അസ്ഫാക് ദില്ലിയില്‍ പീഡിപ്പിച്ച കുട്ടിയുടെ പിതാവിന്റെ മൊഴിയെടുത്തു. ദില്ലിയിലെ പോക്‌സോ കേസ് വിവരങ്ങള്‍ കോടതിയെ അറിയിക്കും.

ബിഹാറില്‍ കഴിയുന്ന അസ്ഫാക്കിന്റെ പിതാവില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. പ്രതിയുടെ പൂര്‍വ്വകാല കുറ്റകൃത്യങ്ങള്‍ പരിശോധിച്ചു. അന്വേഷണ സംഘം ഉടന്‍ കേരളത്തിലേക്ക് മടങ്ങും. പ്രതി അസ്ഫാക്കിനെ അന്തിമമായി ചോദ്യം ചെയ്യുന്നത് ഇന്ന് പൂര്‍ത്തിയാക്കും. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137845/aluva)