---
title: "#Pariyaram | പരിയാരം - വനം വകുപ്പ് നടത്തിയ  പരിശോധനയിൽ നാടൻ തോക്ക് പിടികൂടി"
english_title: "Pariyaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137889/pariyaram"
published_at: "2023-08-10T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d487464e7f5_Picsart_23-08-10_12-03-40-742.jpg"
keywords: []
---

# #Pariyaram | പരിയാരം - വനം വകുപ്പ് നടത്തിയ  പരിശോധനയിൽ നാടൻ തോക്ക് പിടികൂടി

> **Lead Summary:** **പരിയാരം** - വനം വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ നാടൻ തോക്കും, മൂന്ന് ചാക്ക് കെട്ടിലായി ചന്ദന മര ഉരുപ്പടിയും പിടികൂടി. പാണപ്പുഴ ആലിന്റെ പാറയിൽ നിന്നാണ് തളിപ്പറമ്പ് വനം വകുപ്പ് പിടികൂടിയത്.

## Article Content

**പരിയാരം** - വനം വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ നാടൻ തോക്കും, മൂന്ന് ചാക്ക് കെട്ടിലായി ചന്ദന മര ഉരുപ്പടിയും പിടികൂടി. പാണപ്പുഴ ആലിന്റെ പാറയിൽ നിന്നാണ് തളിപ്പറമ്പ് വനം വകുപ്പ് പിടികൂടിയത്.

ഈ ഭാഗത്ത് അനധികൃതമായി ചന്ദനമരം മുറിച്ചു കടത്തുന്ന സംഘമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. മൂന്ന് ചാക്കുകളിൽ പച്ചകറിയുടെ കൂടെയാണ് ചന്ദന മരത്തടി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും തോക്കും, മരം മുറിക്കാൻ ഉപയോഗിക്കുന്ന ആയുധവും ഒരു ബാഗും കണ്ടെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137889/pariyaram)