---
title: "#kelakam | കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137913/kelakam"
published_at: "2023-08-10T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4950425e67_Picsart_23-08-10_13-12-35-074.jpg"
keywords: []
---

# #kelakam | കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു

> **Lead Summary:** **കേളകം**: കുട്ടികളില്‍ യുദ്ധവിരുദ്ധ മനോഭാവം വളർത്തുന്നതിനു വേണ്ടി കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു അധ്യക്ഷത വഹിച്ചു. അയോണ അന്ന ഷൈജു സ്വാഗതവും, അൻസാ മരിയ ജോൺസൺ യുദ്ധവിരുദ്ധ സന്ദേശവും, ആൻ ട്രീസ്സ ഷാജി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

## Article Content

**കേളകം**: കുട്ടികളില്‍ യുദ്ധവിരുദ്ധ മനോഭാവം വളർത്തുന്നതിനു വേണ്ടി കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു അധ്യക്ഷത വഹിച്ചു. അയോണ അന്ന ഷൈജു സ്വാഗതവും, അൻസാ മരിയ ജോൺസൺ യുദ്ധവിരുദ്ധ സന്ദേശവും, ആൻ ട്രീസ്സ ഷാജി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

യുദ്ധവിരുദ്ധ സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ട്  അഷ്മിത പി എസ്സ് കവിത ആലപിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം  ഫിദ ഫാത്തിമ അവതരിപ്പിച്ചു. ഫാ. എൽദോ ജോൺ ചടങ്ങിന് നന്ദി അർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137913/kelakam)