---
title: "തളിപറമ്പ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ദേശീയ വ്യാപാരദിനം ആഘോഷിച്ചു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137936/thaliparamba"
published_at: "2023-08-10T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4a9488c1a3_Picsart_23-08-10_14-12-01-966.jpg"
keywords: []
---

# തളിപറമ്പ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ദേശീയ വ്യാപാരദിനം ആഘോഷിച്ചു

> **Lead Summary:** **തളിപറമ്പ**: മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ദേശീയ വ്യാപാരദിനം ആഘോഷിച്ചു. വ്യാപാര ഭവനിൽ യൂണിറ്റ് പ്രസിഡന്റ്‌ കെ എസ് റിയാസ് പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു.

## Article Content

**തളിപറമ്പ**: മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ദേശീയ വ്യാപാരദിനം ആഘോഷിച്ചു. വ്യാപാര ഭവനിൽ യൂണിറ്റ് പ്രസിഡന്റ്‌ കെ എസ് റിയാസ് പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു.

> തുടർന്ന് മധുര വിതരണവും നടന്നു. ചടങ്ങിൽ പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി മരുന്നു നൽകുന്ന ടി.നസീറുദ്ധീൻ അനുസ്മരണ "എന്റെ മരുന്നു പെട്ടി" പദ്ധതിയുടെ ഉൽഘാടനവും വ്യാപാര ഭവനിൽ വെച്ചു നടന്നു.

തളിപറമ്പ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. എസ്.റിയാസിന്റെ അധ്യക്ഷതയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉൽഘാടനം ചെയ്തു.

തുടർന്ന് യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ മുതലപ്പാറ സ്‌നേഹനിഖേതനിൽ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു. വി.താജുദ്ധീൻ ,സി.പി.ഷൌക്കത്തലി കെ.അയൂബ്,എം.എ. മുനീർ,അൽഫ മുസ്തഫ, കെ.കെ.നാസർ, കെ.വി.ഇബ്രാഹിംകുട്ടി, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137936/thaliparamba)