---
title: "#chungakunnu | സ്ക്കൂൾ സോഷ്യൽ സ്കീം ഉദ്ഘാടനം നടത്തി. "
english_title: "Chungakunnu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137937/chungakunnu"
published_at: "2023-08-10T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4aa4325a1f_Picsart_23-08-10_14-43-12-302.jpg"
keywords: []
---

# #chungakunnu | സ്ക്കൂൾ സോഷ്യൽ സ്കീം ഉദ്ഘാടനം നടത്തി. 

> **Lead Summary:** **ചുങ്കക്കുന്ന്** : സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ ഉദ്ഘാടനം കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ റോയ് നമ്പുടാകം നിർവ്വഹിച്ചു. കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻ തുരുത്തിയിൽ അധ്യക്ഷത വഹിച്ചു.

## Article Content

**ചുങ്കക്കുന്ന്** : സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ ഉദ്ഘാടനം കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ റോയ് നമ്പുടാകം നിർവ്വഹിച്ചു. കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻ തുരുത്തിയിൽ അധ്യക്ഷത വഹിച്ചു.

ഇരിട്ടി ബി.ആർ.സി. ബി.പി.സി തുളസീധരൻ ടി.എം പദ്ധതി വിശദീകരണം നടത്തി. ഹെഡ് മാസ്റ്റർ ഇ ആർ വിജയൻ സ്വാഗതം പറഞ്ഞു. ബാബുരാജ് കെ എ (ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മുഖ്യ പ്രഭാഷണം നടത്തി.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജീജ പാനികുളങ്ങര, വാർഡ് മെമ്പർമാരായ ബാബു മാങ്കോട്ടിൽ, മിനി പൊട്ടുങ്കൽ, ഉഷ അശോക് കുമാർ, എ ടി തോമസ്, തോമസ് പൊട്ടനാനിയിൽ, എസ് എം സി പ്രസിഡന്റ് ജെസ്റ്റിൻ ജെയിംസ്, എം പി ടി എ പ്രസിഡന്റ് സിന്ധു മാതിരം പള്ളിയിൽ ആശംസകൾ അർപ്പിച്ചു. സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ കോർഡിനേറ്റർ ലാജിത്ത് കെ എം നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137937/chungakunnu)