---
title: "ഹോമിയോ പെരിഫറൽ ഒ.പി ഉത്ഘാടനം ചെയ്തു"
english_title: "Homeo Peripheral OP inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137962/homeo-peripheral-op-inaugurated"
published_at: "2023-08-10T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4c457bcc12_Screenshot_2023-08-10-16-31-34-47_7352322957d4404136654ef4adb64504.jpg"
keywords: []
---

# ഹോമിയോ പെരിഫറൽ ഒ.പി ഉത്ഘാടനം ചെയ്തു

> **Lead Summary:** **ചെമ്പേരി** : എരുവേശ്ശി ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള അരീക്കമല ഹോമിയോ ഡിസ്പൻസറിയുടെ, വയോജന വിശ്രമ കേന്ദ്രത്തിൽ പ്രവർത്തി ച്ചിരുന്ന പെരിഫറൻ ഒ.പി ചെമ്പേരി ബസ്റ്റാന്റിലുള്ള പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.

## Article Content

**ചെമ്പേരി** : എരുവേശ്ശി ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള അരീക്കമല ഹോമിയോ ഡിസ്പൻസറിയുടെ, വയോജന വിശ്രമ കേന്ദ്രത്തിൽ പ്രവർത്തി ച്ചിരുന്ന പെരിഫറൻ ഒ.പി ചെമ്പേരി ബസ്റ്റാന്റിലുള്ള പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.

വാർഡ് മെമ്പർ മോഹനൻ മൂത്തേടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ്  ടെസ്സി ഇമ്മാനുവൽ ഉത്‌ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ മിനി ഷിബി, ഷൈല ജോയി, രാധാമണി എന്നിവർ പ്രസംഗിച്ചു.

മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു കെ.ജെ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോർജ്‌ജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137962/homeo-peripheral-op-inaugurated)