---
title: "പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾക്കും സെനറ്റർമാർക്കുമായി ത്രിദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "three-day training camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137972/three-day-training-camp"
published_at: "2023-08-10T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4cfc0c639a_Screenshot_2023-08-10-17-12-29-40_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾക്കും സെനറ്റർമാർക്കുമായി ത്രിദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:**  **കുറുമാത്തൂർ**: പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾക്കും ജനങ്ങൾക്ക് ഭരണഘടനാ സാക്ഷരത നൽകുന്നതിനുള്ള സെനറ്റർമാർക്കുമായി ത്രിദിന പരിശീലനം ക്യാമ്പ് സംഘടിപ്പിച്ചു. കരിമ്പം കില സബ് സെൻ്ററിൽ പഞ്ചായത്ത് പ്രസിഡൻ്റ് വി.എം സീന ഉദ്ഘാടനം ചെയ്തു.

## Article Content

 **കുറുമാത്തൂർ**: പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾക്കും ജനങ്ങൾക്ക് ഭരണഘടനാ സാക്ഷരത നൽകുന്നതിനുള്ള സെനറ്റർമാർക്കുമായി ത്രിദിന പരിശീലനം ക്യാമ്പ് സംഘടിപ്പിച്ചു. കരിമ്പം കില സബ് സെൻ്ററിൽ പഞ്ചായത്ത് പ്രസിഡൻ്റ് വി.എം സീന ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കില സി.എച്ച്.ആർ.ഡി ഡയറക്ടർ ഡി.സുധ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പാച്ചേനി രാജീവൻ ഭരണഘടനയുടെ ആമുഖം വായിച്ചു. പ്രിൻസിപ്പൽ പി.എം രാജീവ് സ്വാഗതം പറഞ്ഞു.

സീനിയർ അസി.പബ്ലിക്ക് പ്രൊസിക്യൂട്ടർ കെ.ജി രവീന്ദ്രൻ, സാക്ഷരതാ മിഷൻ കൊല്ലം ജില്ലാ കോർഡിനേറ്റർ സി.കെ പ്രദീപ് കുമാർ, അഡ്വ. എഫ്. കാസ്റ്റ്ലസ് ജൂനിയർ, അഡ്വ.അമിന സലാം എന്നിവർ ക്ലാസ് നൽകും. ഫാക്കൽറ്റിമാരായ ജി.വിനോദ് കുമാർ, ദിവ്യ ഹരിദാസ് എന്നിവരാണ് നേതൃത്വം നൽകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137972/three-day-training-camp)