---
title: "കുട്ടികൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരേ വായ മൂടിക്കെട്ടി പ്രതിഷേധ ബോധവൽക്കരണ ജാഥ നടത്തി"
english_title: "Cherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137980/cherupuzha"
published_at: "2023-08-10T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4d7cd4977d_Picsart_23-08-10_17-52-14-474.jpg"
keywords: []
---

# കുട്ടികൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരേ വായ മൂടിക്കെട്ടി പ്രതിഷേധ ബോധവൽക്കരണ ജാഥ നടത്തി

> **Lead Summary:** **ചെറുപുഴ**: കുട്ടികൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരേയും ആലുവാ സംഭവത്തിൽ പ്രതിഷേധിച്ചും വൈസ് മെൻ ക്ലബ് ഡിസ്ട്രിക്ട് ആറിൻ്റെ നേതൃത്വത്തിൽ ചെറുപുഴ വൈസ് മെൻ ക്ലബിൻ്റെ സഹകരണത്തോടെ വായ മൂടിക്കെട്ടി പ്രതിഷേധ ബോധവൽക്കരണ ജാഥ നടത്തി.

## Article Content

**ചെറുപുഴ**: കുട്ടികൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരേയും ആലുവാ സംഭവത്തിൽ പ്രതിഷേധിച്ചും വൈസ് മെൻ ക്ലബ് ഡിസ്ട്രിക്ട് ആറിൻ്റെ നേതൃത്വത്തിൽ ചെറുപുഴ വൈസ് മെൻ ക്ലബിൻ്റെ സഹകരണത്തോടെ വായ മൂടിക്കെട്ടി പ്രതിഷേധ ബോധവൽക്കരണ ജാഥ നടത്തി.

കാക്കേഞ്ചാലിൽ നിന്നും ആരംഭിച്ച ജാഥ ചെറുപുഴ പോലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ ടി.പി. ദിനേശ് കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. ജാഥ ചെറുപുഴ ബസ്റ്റാൻറ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ വൈസ് മെൻ ഡിസ്ട്രിക്റ്റ് ആറ് ഗവർണ്ണർ ജോസഫ് പോൾ അധ്യക്ഷനായി.

ചെറുപുഴ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. പ്രാപ്പോയിൽ നാരായണൻ മാസ്റ്റർ, ജോൺസൻ സി. പടിഞ്ഞാത്ത്, ഷീന ജോണി, മാത്യു വട്ടോത്ത്, ജോമോൻ ഇടക്കര, സി.ഡി. ജോയി, കെ. സതീശൻ എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137980/cherupuzha)