---
title: "പാലപ്പുഴയിൽ അനധികൃത മണൽ കടത്ത്; പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾ കോടതിയിൽ കീഴടങ്ങി"
english_title: "Illegal sand smuggling in Palapuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13799/Illegal-sand-smuggling-in-Palapuzha"
published_at: "2021-12-01T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a72161da543_IMG-20211201-WA0036.jpg"
keywords: []
---

# പാലപ്പുഴയിൽ അനധികൃത മണൽ കടത്ത്; പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾ കോടതിയിൽ കീഴടങ്ങി

> **Lead Summary:**  കാക്കയങ്ങാട്: പാലപ്പുഴയില്‍ മണല്‍കടത്ത് പിടികൂടാനെത്തിയ മുഴക്കുന്ന് പൊലിസ് ഇന്‍സ്‌പെക്ടര്‍ രജീഷ് തെരുവത്ത് പീടികയില്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ അരുണ്‍, സത്യന്‍ എന്നിവരെ ആക്രമിച്ച കേസില്‍ പ്രതികളായ പാലപ്പുഴ സ്വദേശികളായ അബ്ദുള്‍ ലത്തീഫ് അബൂബക്കര്‍ , അഷ്മില്‍ , സിയാപൊയിലന്‍ എന്ന സുഹൈല്‍ , അസറുദ്ധീന്‍ , ഷമീര്‍ , അരുണ്‍ എന്നിവരാണ് കോടതിയില്‍ കീഴടങ്ങിയത് ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു സംഭവത്തില്‍ ഉള്‍പ്പെട്ട സംഘാംഗമായ ഷാനിബി എന്നയാളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

## Article Content

 കാക്കയങ്ങാട്: പാലപ്പുഴയില്‍ മണല്‍കടത്ത് പിടികൂടാനെത്തിയ മുഴക്കുന്ന് പൊലിസ് ഇന്‍സ്‌പെക്ടര്‍ രജീഷ് തെരുവത്ത് പീടികയില്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ അരുണ്‍, സത്യന്‍ എന്നിവരെ ആക്രമിച്ച കേസില്‍ പ്രതികളായ പാലപ്പുഴ സ്വദേശികളായ അബ്ദുള്‍ ലത്തീഫ് അബൂബക്കര്‍ , അഷ്മില്‍ , സിയാപൊയിലന്‍ എന്ന സുഹൈല്‍ , അസറുദ്ധീന്‍ , ഷമീര്‍ , അരുണ്‍ എന്നിവരാണ് കോടതിയില്‍ കീഴടങ്ങിയത് ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു സംഭവത്തില്‍ ഉള്‍പ്പെട്ട സംഘാംഗമായ ഷാനിബി എന്നയാളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

ഇയാള്‍ റിമാന്റിലാണ്. കഴിഞ്ഞ 9 ന് രാത്രി 11 മണിക്കാണ് സംഭവം. പാലപ്പുഴയില്‍ അനധികൃതമായി മണല്‍ വാരുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇന്‍സ്‌പെക്ടറേയും സംഘത്തേയും മണല്‍ മാഫിയ സംഘം ആക്രമിക്കുകയായിരുന്നു.സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13799/Illegal-sand-smuggling-in-Palapuzha)