---
title: "സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി എ.കെ. ശശീന്ദ്രന്‍ അഭിവാദ്യം സ്വീകരിക്കും. "
english_title: "Independence Day Celebration: Minister A.K. Saseendran will receive the greeting. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137999/independence-day-celebration-minister-ak-saseendran-will-receive-the-greeting"
published_at: "2023-08-10T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4f409d37fa_fgchgfhv.jpg"
keywords: []
---

# സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി എ.കെ. ശശീന്ദ്രന്‍ അഭിവാദ്യം സ്വീകരിക്കും. 

> **Lead Summary:** കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ആഗസ്റ്റ് 15 ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ ജില്ലയുടെ ചുമതലയുള്ള വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അഭിവാദ്യം സ്വീകരിക്കും. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

## Article Content

കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ആഗസ്റ്റ് 15 ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ ജില്ലയുടെ ചുമതലയുള്ള വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അഭിവാദ്യം സ്വീകരിക്കും. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

രാവിലെ 8 മുതലാണ് ചടങ്ങുകള്‍ തുടങ്ങുക. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ നടത്തുക. പരേഡില്‍ 30 പ്ലാറ്റൂണുകള്‍ അണിനിരക്കും. പോലീസ്, എക്സൈസ്, വനം, സ്‌ക്കൗട്ട് ആന്റ് ഗൈഡ്സ് എസ്.പി.സി, എന്‍.സി.സി പ്ലാറ്റൂണുകളാണ് അണിനിരക്കുക. പരേഡിന്റെ ഫൈനല്‍ റിഹേഴ്സല്‍ ആഗസ്റ്റ് 12 ന് എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. മികച്ച പ്ലാറ്റൂണുകള്‍ക്ക് പ്രത്യേക ഉപഹാരം നല്‍കും.

സ്വാതന്ത്ര്യ സമര സേനാനികളുടെ ബന്ധുക്കളെ പരിപാടിയിലേക്ക് ക്ഷണിക്കും. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ വിവിധ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സാംസ്‌ക്കാരിക പരിപാടികള്‍ അവതരിപ്പിക്കും. എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ആര്‍. മണിലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137999/independence-day-celebration-minister-ak-saseendran-will-receive-the-greeting)