---
title: "സ്‌നേഹ സമര്‍പ്പണം പദ്ധതിക്ക് തുടക്കം കുറിച്ചു"
english_title: "Sneha Samarpanam started the project "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138007/sneha-samarpanam-started-the-project"
published_at: "2023-08-10T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4fa1e12c7b_hjbkjbkkjbjk.jpg"
keywords: []
---

# സ്‌നേഹ സമര്‍പ്പണം പദ്ധതിക്ക് തുടക്കം കുറിച്ചു

> **Lead Summary:** **തലപ്പുഴ**: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് അറുപത്തി മൂന്നാം സ്ഥാപക ദിനത്തില്‍ തലപ്പുഴ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്മരണയില്‍ സ്‌നേഹ സമര്‍പ്പണം പദ്ധതിക്ക് തുടക്കം കുറിച്ചു. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിയിലൂടെ യൂത്ത് കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്നത്.

## Article Content

**തലപ്പുഴ**: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് അറുപത്തി മൂന്നാം സ്ഥാപക ദിനത്തില്‍ തലപ്പുഴ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്മരണയില്‍ സ്‌നേഹ സമര്‍പ്പണം പദ്ധതിക്ക് തുടക്കം കുറിച്ചു. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിയിലൂടെ യൂത്ത് കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്നത്.

കാട്ടിമുല എസ് എച്ച് സ്‌നേഹിയത്തില്‍ വെച്ച് നടത്തിയ സ്ഥാപക ദിനാഘോഷം സിസ്റ്റര്‍ സിസിലി കേക്ക് കട്ട് ചെയ്ത് ഉദ്ഘാടനം ചെയ്തു. സ്‌നേഹ സമര്‍പ്പണ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.ജി.ബിജു നിര്‍വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ജിജോ വരയാല്‍ അധ്യക്ഷത വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് വാളാട്,വി.കെ.ശശികുമാര്‍,നിതിന്‍ തലപ്പുഴ,സി.എം.ഫിലിപ്പ്,കെ.വി.ജോണ്‍സന്‍,ജോയ്‌സിഷാജു,സ്മിഷ വെണ്‍മണി,ആല്‍ബിന്‍ അഗസ്റ്റിന്‍,ജോബിന്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138007/sneha-samarpanam-started-the-project)