---
title: "നവീകരിച്ച കലക്ടറേറ്റ് ഓഡിറ്റോറിയം ഉദ്ഘാടനം 12ന്"
english_title: "Inauguration of the renovated Collectorate Auditorium on 12"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138020/inauguration-of-the-renovated-collectorate-auditorium-on-12"
published_at: "2023-08-10T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5080b55c19_hjbilk.jpg"
keywords: []
---

# നവീകരിച്ച കലക്ടറേറ്റ് ഓഡിറ്റോറിയം ഉദ്ഘാടനം 12ന്

> **Lead Summary:** **കണ്ണൂർ:** കലക്ടറേറ്റിലെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 12ന് ശനിയാഴ്ച രാവിലെ 10 മണിക്ക് റവന്യൂ-ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വ്വഹിക്കും. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിക്കും. മേയര്‍ അഡ്വ. ടി ഒ മോഹനന്‍, എം പിമാരായ കെ സുധാകരന്‍, ഡോ. വി ശിവദാസന്‍, അഡ്വ. പി സന്തോഷ് കുമാര്‍, കെ വി സുമേഷ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എ ഡി എം കെ കെ ദിവാകരന്‍, സനിമാ താരം മീനാക്ഷി ദിനേശ്, ഗായിക പല്ലവി രതീഷ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ജീവനക്കാരുടെ കലാവിരുന്ന് സമന്വയം 2023' നടക്കും.

## Article Content

**കണ്ണൂർ:** കലക്ടറേറ്റിലെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 12ന് ശനിയാഴ്ച രാവിലെ 10 മണിക്ക് റവന്യൂ-ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വ്വഹിക്കും. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിക്കും. മേയര്‍ അഡ്വ. ടി ഒ മോഹനന്‍, എം പിമാരായ കെ സുധാകരന്‍, ഡോ. വി ശിവദാസന്‍, അഡ്വ. പി സന്തോഷ് കുമാര്‍, കെ വി സുമേഷ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എ ഡി എം കെ കെ ദിവാകരന്‍, സനിമാ താരം മീനാക്ഷി ദിനേശ്, ഗായിക പല്ലവി രതീഷ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ജീവനക്കാരുടെ കലാവിരുന്ന് സമന്വയം 2023' നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138020/inauguration-of-the-renovated-collectorate-auditorium-on-12)