---
title: "#kalpetta | അരിവാള്‍ രോഗികളോട് സർക്കാരിൻ്റെ അവഗണന തുടരുന്നു; പൊതു വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഒമ്പത് മാസമായി പെന്‍ഷനില്ല."
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138050/kalpetta"
published_at: "2023-08-11T05:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d57fec53ddc_IMG-20230811-WA0003.jpg"
keywords: []
---

# #kalpetta | അരിവാള്‍ രോഗികളോട് സർക്കാരിൻ്റെ അവഗണന തുടരുന്നു; പൊതു വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഒമ്പത് മാസമായി പെന്‍ഷനില്ല.

> **Lead Summary:** **കൽപ്പറ്റ**: അരിവാള്‍ രോഗികളോട് സർക്കാരിൻ്റെ അവഗണന തുടരുന്നു. പൊതു വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഒമ്പത് മാസമായി പെന്‍ഷനില്ല. ഗോത്ര വിഭാഗത്തിലെ രോഗികള്‍ക്ക് പെന്‍ഷന്‍ കൃത്യമായി നല്‍കുന്നില്ലന്നും ആക്ഷേപം. മരുന്ന് പോലും മുടങ്ങുന്നുവെന്നും മരണസംഖ്യ ഉയർന്നിട്ടും സർക്കാർ ഗൗനിക്കുന്നില്ലന്നും സംഘടനാ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

## Article Content

**കൽപ്പറ്റ**: അരിവാള്‍ രോഗികളോട് സർക്കാരിൻ്റെ അവഗണന തുടരുന്നു. പൊതു വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഒമ്പത് മാസമായി പെന്‍ഷനില്ല. ഗോത്ര വിഭാഗത്തിലെ രോഗികള്‍ക്ക് പെന്‍ഷന്‍ കൃത്യമായി നല്‍കുന്നില്ലന്നും ആക്ഷേപം. മരുന്ന് പോലും മുടങ്ങുന്നുവെന്നും മരണസംഖ്യ ഉയർന്നിട്ടും സർക്കാർ ഗൗനിക്കുന്നില്ലന്നും സംഘടനാ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പെന്‍ഷന്‍ മുടങ്ങുന്നത് നിര്‍ധന കുടുംബാംഗങ്ങളായ രോഗികള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുകയാണ്. അരിവാള്‍ കോശ രോഗികളില്‍ പൊതുവിഭാഗത്തിലുള്ളവര്‍ക്ക് 2,000 രൂപയും പട്ടികവര്‍ഗക്കാര്‍ക്ക് 2,500 രൂപയുമാണ് പ്രതിമാസ പെന്‍ഷന്‍. പൊതുവിഭാഗത്തിലുള്ളവര്‍ക്ക് സാമൂഹിക സുരക്ഷാ മിഷന്‍ സമാശ്വാസ്- പദ്ധതിയിലാണ് പെന്‍ഷന്‍ അനുവദിക്കുന്നത്. പട്ടികജാതി-വര്‍ഗ ഡയറക്ടറേറ്റാണ് ഗോത്രവിഭാഗം രോഗികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത്.

പൊതുവിഭാഗത്തില്‍പ്പെട്ട രോഗികളില്‍നിന്നു സാമൂഹിക സുരക്ഷാമിഷന്‍ 2020ന് ശേഷം പെന്‍ഷന്‍ അപേക്ഷ സ്വീകരിക്കാത്ത സാഹചര്യവും നിലനില്‍ക്കുകയാണ്. സര്‍ക്കാര്‍ കണക്കനുസരിച്ച് ജില്ലയില്‍ 1,080 അരിവാള്‍ കോശ രോഗികളാണുള്ളതെന്ന് ഇവർ പറഞ്ഞു. അരിവാള്‍ കോശ രോഗി അസോസിയേഷന്‍ പ്രസിഡന്റ് സി.ആര്‍.അനീഷ്, സെക്രട്ടറി സി.ഡി.സരസ്വതി, ജോയിന്റ് സെക്രട്ടറി കെ.എ.അരുണ്‍, കെ.ആര്‍.അപ്പു എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138050/kalpetta)