---
title: "#iritty | കീഴ്പ്പള്ളി ജനവാസ മേഖലയിൽ  പുലി ഇറങ്ങിയതായി അഭ്യൂഹം"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138076/iritty"
published_at: "2023-08-11T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5b08212785_download_(18).jpeg"
keywords: []
---

# #iritty | കീഴ്പ്പള്ളി ജനവാസ മേഖലയിൽ  പുലി ഇറങ്ങിയതായി അഭ്യൂഹം

> **Lead Summary:** **കീഴ്പ്പള്ളി**: കീഴ്പ്പള്ളി അത്തിക്കലിൽ ജനവാസ മേഖലയിൽപുലി ഇറങ്ങിയതായി അഭ്യൂഹം. പുലിയുടെ സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടതായി നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

## Article Content

**കീഴ്പ്പള്ളി**: കീഴ്പ്പള്ളി അത്തിക്കലിൽ ജനവാസ മേഖലയിൽപുലി ഇറങ്ങിയതായി അഭ്യൂഹം. പുലിയുടെ സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടതായി നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

കോഴിക്കൂടിനു സമീപമാണ് പുലിയുടേത് എന്ന് സംശയിക്കുന്ന 15 ഓളം കാൽപ്പാടുകളാണ് കണ്ടെത്തിയത്. വനം വകുപ്പ് അധികൃതർ സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. പുലിയുടെ കാല്പാടുകൾ ആണെന്ന് ഇനിയും സ്ഥിരീകരണം വന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138076/iritty)