---
title: "ഓൾ ഇന്ത്യ സെൻട്രൽ പാരാമിലിറ്ററി ഫോഴ്സസ് എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ വാർത്താ സമ്മേളനം നടത്തി "
english_title: "All India Central Paramilitary Forces Ex-Servicemen Welfare Association Press Conference "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13808/all-india-central-paramilitary-forces-ex-servicemen-welfare-association-press-conference"
published_at: "2021-12-01T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a72b600b320_PicsArt_12-01-01.22.19.jpg"
keywords: []
---

# ഓൾ ഇന്ത്യ സെൻട്രൽ പാരാമിലിറ്ററി ഫോഴ്സസ് എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ വാർത്താ സമ്മേളനം നടത്തി 

> **Lead Summary:** കണ്ണൂർ: സി.ആർ.പി.എഫ് ,ബി.എസ്.എഫ് അർദ്ധ സൈനീക വിമുക്ത ഭടന്മാരുടെ മരണാനന്തര ചടങ്ങുകളിൽ സമീപത്തെ സൈനിക ക്യാംപിൽ നിന്ന് പ്രതിനിധികൾ എത്തുന്നന്നതിനുള്ള തീരുമാനം സി.ആർ.പി.എഫ് എടുത്തതായി ഓൾ ഇന്ത്യ സെൻട്രൽ പാരാമിലിറ്ററി ഫോഴ്സസ് എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു. നേരത്തെ സൈനികർക്ക് മാത്രമായിരുന്നു ബഹുമതി ലഭിച്ചിരുന്നത്. അർധസൈനികർ നേരിടുന്ന ഈ വിവേചനത്തിനെതിരെ വിമുക്ത ഭടന്മാരുടെ സംഘടനകൾ വെൽഫെയർ ആൻ്റ് റിഹാബിലിറ്റേഷൻ ബോർഡ് യോഗത്തിൽ ഉന്നയിച്ചിരുന്നു.

## Article Content

കണ്ണൂർ: സി.ആർ.പി.എഫ് ,ബി.എസ്.എഫ് അർദ്ധ സൈനീക വിമുക്ത ഭടന്മാരുടെ മരണാനന്തര ചടങ്ങുകളിൽ സമീപത്തെ സൈനിക ക്യാംപിൽ നിന്ന് പ്രതിനിധികൾ എത്തുന്നന്നതിനുള്ള തീരുമാനം സി.ആർ.പി.എഫ് എടുത്തതായി ഓൾ ഇന്ത്യ സെൻട്രൽ പാരാമിലിറ്ററി ഫോഴ്സസ് എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു. നേരത്തെ സൈനികർക്ക് മാത്രമായിരുന്നു ബഹുമതി ലഭിച്ചിരുന്നത്. അർധസൈനികർ നേരിടുന്ന ഈ വിവേചനത്തിനെതിരെ വിമുക്ത ഭടന്മാരുടെ സംഘടനകൾ വെൽഫെയർ ആൻ്റ് റിഹാബിലിറ്റേഷൻ ബോർഡ് യോഗത്തിൽ ഉന്നയിച്ചിരുന്നു.

പുതിയ തീരുമാനത്തോടെ പെരിങ്ങോം സി.ആർ.പി.എഫ് ഓഫീസിൽ നിന്ന് ജില്ലയിലെ അർധസൈനിക വിമുക്ത ഭടന്മാരുടെ സർവ്വീസ്, റിട്ടയർമെൻ്റ്, താമസ സ്ഥല വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിവരങ്ങൾ ശേഖരിച്ച് നൽകുന്നതിന് വേണ്ടി കണ്ണൂർ പുതിയതെരുവിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ജില്ലയിലെ സി.ആർ.പി.എഫ് ,ബി.എസ്.എഫ് വിമുക്ത ഭടന്മാർ തങ്ങളുടെ വിവരങ്ങൾ ഡിസംബർ 10നകം നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ സി ബാലകൃഷ്ണൻ ,ടി വിജയൻ, പി രമേശൻ, സതീഷ് കുമാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13808/all-india-central-paramilitary-forces-ex-servicemen-welfare-association-press-conference)