---
title: "#karipur | കരിപ്പൂര്‍ വഴി യാത്രചെയ്യുന്ന യാത്രക്കാര്‍ നാലു മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തണം; നോട്ടീസ് പുറത്തിറക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്"
english_title: "Karipur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138086/karipur"
published_at: "2023-08-11T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5ba15a0e45_download_(28).jpeg"
keywords: []
---

# #karipur | കരിപ്പൂര്‍ വഴി യാത്രചെയ്യുന്ന യാത്രക്കാര്‍ നാലു മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തണം; നോട്ടീസ് പുറത്തിറക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്

> **Lead Summary:** **കരിപ്പൂർ**: കരിപ്പൂര്‍ വിമാനത്താവളം വഴി യാത്ര പുറപ്പെടുന്ന യാത്രക്കാര്‍ ചുരുങ്ങിയത് നാലു മണിക്കൂര്‍ മുൻപേ എങ്കിലും വിമാനത്താവളത്തില്‍ എത്തണമെന്ന് നോട്ടീസ് പുറത്തിറക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍.സുരക്ഷാ പ്രോട്ടോക്കോളുകള്‍ ശക്തമാക്കുന്നതിനാല്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നതിനാലാണ് ഈ മാസം 31 വരെ നേരത്തെ എത്താൻ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതെന്ന് എയര്‍ലൈൻ അധികൃതര്‍ പുറത്തുവിട്ട നോട്ടീസില്‍ വ്യക്തമാക്കുന്നു.

## Article Content

**കരിപ്പൂർ**: കരിപ്പൂര്‍ വിമാനത്താവളം വഴി യാത്ര പുറപ്പെടുന്ന യാത്രക്കാര്‍ ചുരുങ്ങിയത് നാലു മണിക്കൂര്‍ മുൻപേ എങ്കിലും വിമാനത്താവളത്തില്‍ എത്തണമെന്ന് നോട്ടീസ് പുറത്തിറക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍.സുരക്ഷാ പ്രോട്ടോക്കോളുകള്‍ ശക്തമാക്കുന്നതിനാല്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നതിനാലാണ് ഈ മാസം 31 വരെ നേരത്തെ എത്താൻ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതെന്ന് എയര്‍ലൈൻ അധികൃതര്‍ പുറത്തുവിട്ട നോട്ടീസില്‍ വ്യക്തമാക്കുന്നു.

ഇതോടൊപ്പം മറ്റുചില നിര്‍ദ്ദേശങ്ങളും എയര്‍ ഇന്ത്യ പുറപ്പെടുവിച്ചിട്ടുണ്ട്. യാത്രക്കാരുടെ ഹാൻഡ് ബാഗേജുകള്‍ കര്‍ശനമായി പരിശോധിക്കുന്നതിനാല്‍ ഹാൻഡ് ബാഗേജ് 7 കിലോയില്‍ കൂടാൻ പാടില്ല, യാത്രാ രേഖകള്‍ കയ്യില്‍ സൂക്ഷിക്കുകയും വേഗത്തില്‍ ലഭ്യമാക്കുകയും ചെയ്യണമെന്നും നോട്ടീസിലൂടെ എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138086/karipur)