---
title: "കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചവരുടെ സ്വീകരണ സമ്മേളനം ഡിസംബർ രണ്ടിന്"
english_title: " Kannur Congress press meet "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13810/kannur-congress-press-meet"
published_at: "2021-12-01T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a72ecdc52ef_PicsArt_12-01-01.44.47.jpg"
keywords: []
---

# കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചവരുടെ സ്വീകരണ സമ്മേളനം ഡിസംബർ രണ്ടിന്

> **Lead Summary:** കണ്ണൂർ: മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവച്ച് തൃണമൂൽ കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചവരുടെ സ്വീകരണ സമ്മേളനം ഡിസംബർ രണ്ടിന് ജവഹർ ലൈബ്രറി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ ഇന്ന് അറിയിച്ചു.

## Article Content

കണ്ണൂർ: മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവച്ച് തൃണമൂൽ കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചവരുടെ സ്വീകരണ സമ്മേളനം ഡിസംബർ രണ്ടിന് ജവഹർ ലൈബ്രറി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ ഇന്ന് അറിയിച്ചു.

വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സ്വീകരണ സമ്മേളനം തൃണമൂൽ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകീട്ട് അഞ്ചിന് കണ്ണൂർ പഴയ ബസ്സ്റ്റാൻ്റ് കേന്ദ്രീകരിച്ച് പ്രകടനവും നടത്തും 

സംഘ് പരിവാർ വർഗ്ഗീയതയെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസ്സും ഇടത് പാർട്ടികളും പൂർണ പരാജയമാണ്.

ദുർബലമായ ഹൈക്കമാൻ്റാണ് കോൺഗ്രസ്സിനെ നയിക്കുന്നത്. ദേശീയതലത്തിൽ കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്കും കേരളത്തിൽ സി.പി.എമ്മിലേക്കും ചേക്കേറുകയാണ്. ഇതു കാരണം ജന വിശ്വാസം നഷ്ട്ടമായ പാർട്ടിയായി കോൺഗ്രസ് മാറിയെന്നും ഭാരവാഹികൾ പറഞ്ഞു. 

ജില്ലയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനം സജീവമാണെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ഷമീർ മഞ്ചപ്പാലം, അഡ്വ.പ്രദീപ് കുമാർ, കൊറ്റ്യാൽ കൃഷ്ണൻ, ആർ പി ശഫീഖ്, സുമേഷ് മയ്യിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13810/kannur-congress-press-meet)