---
title: "#rahulgandhi | രാഹുൽ ഗാന്ധി കേസിൽ സ്റ്റേ നിഷേധിച്ച ജഡ്ജിയടക്കം  4 ജഡ്ജിമാർക്ക് സ്ഥലംമാറ്റ ശുപാർശ"
english_title: "Rahulgandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138115/rahulgandhi"
published_at: "2023-08-11T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5caf144eef_images_(13).jpeg"
keywords: []
---

# #rahulgandhi | രാഹുൽ ഗാന്ധി കേസിൽ സ്റ്റേ നിഷേധിച്ച ജഡ്ജിയടക്കം  4 ജഡ്ജിമാർക്ക് സ്ഥലംമാറ്റ ശുപാർശ

> **Lead Summary:** **ന്യൂഡൽഹി**: ഗുജറാത്ത് ഹൈക്കോടതിയിലെ നാല് ജഡ്ജിമാർക്ക് മാറ്റു ഹൈക്കോടതികളിലേക്ക് സ്ഥലംമാറ്റത്തിന് സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരായ ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് അടക്കമുള്ളവരെയാണ് സ്ഥലംമാറ്റത്തിന് ശുപാർശ ചെയ്തിരിക്കുന്നത്.

## Article Content

**ന്യൂഡൽഹി**: ഗുജറാത്ത് ഹൈക്കോടതിയിലെ നാല് ജഡ്ജിമാർക്ക് മാറ്റു ഹൈക്കോടതികളിലേക്ക് സ്ഥലംമാറ്റത്തിന് സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരായ ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് അടക്കമുള്ളവരെയാണ് സ്ഥലംമാറ്റത്തിന് ശുപാർശ ചെയ്തിരിക്കുന്നത്.

ടീസ്ത സെതൽവാദിന്റെ ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് അടുത്തിടെ പിന്മാറിയ ജസ്റ്റിസ് സമീർ ദവെയും ശിക്ഷാവിധി സസ്പെൻഡ് ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി കേൾക്കുന്നതിൽ നിന്ന് വിട്ടുനിന്ന ജസ്റ്റിസ് ഗീതാ ഗോപിയും സ്ഥലംമാറ്റ പട്ടികയിലുണ്ട്. ജസ്റ്റിസ് ഹേമന്ത് പ്രച്ഛകിനെ പട്ന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. ജസ്റ്റിസ് സമീർ ദവെയെ രാജസ്ഥാൻ ഹൈക്കോടതിയിലേക്കും ജസ്റ്റിസ് ഗീത ഗോപിയെ മദ്രാസ് ഹൈക്കോടതിയിലേക്കും സ്ഥലം മാറ്റത്തിന് ശുപാർശ ചെയ്തിട്ടുണ്ട്. ജസ്റ്റിസ് അൽപേഷ് കോഗ്ജെയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാനാണ് ശുപാർശ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138115/rahulgandhi)