---
title: "#Kannur | കണ്ണൂർ ബി എം എച് ആശുപത്രിയിൽ അസ്ഥിരോഗ വിഭാഗത്തിന് അന്താരാഷ്ട്ര അംഗീകാരം"
english_title: "International recognition for Orthopedic Department at Kannur BMH Hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138124/international-recognition-for-orthopedic-department-at-kannur-bmh-hospital"
published_at: "2023-08-11T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5d1e9a0dfb_Picsart_23-08-11_11-37-57-709.jpg"
keywords: []
---

# #Kannur | കണ്ണൂർ ബി എം എച് ആശുപത്രിയിൽ അസ്ഥിരോഗ വിഭാഗത്തിന് അന്താരാഷ്ട്ര അംഗീകാരം

> **Lead Summary:** **കണ്ണൂർ** : കണ്ണൂർ ബി എം എച് ആശുപത്രിയിൽ അസ്ഥിരോഗ വിഭാഗത്തിന് അന്താരാഷ്ട്ര അംഗീകാരം. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് അർത്രോസ്കോപ്പി, ക്‌നീ സർജറി ആൻഡ് ഓർത്തോപേടിക് സ്പോർട്സ് മെഡിസിന്റെ സ്പോർട്സ് മെഡിസിൻ ഒരു വർഷ ഫെള്ളോവാർഷിപ്പിനാണ് അംഗീകാരം ലഭിച്ചത്.

## Article Content

**കണ്ണൂർ** : കണ്ണൂർ ബി എം എച് ആശുപത്രിയിൽ അസ്ഥിരോഗ വിഭാഗത്തിന് അന്താരാഷ്ട്ര അംഗീകാരം. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് അർത്രോസ്കോപ്പി, ക്‌നീ സർജറി ആൻഡ് ഓർത്തോപേടിക് സ്പോർട്സ് മെഡിസിന്റെ സ്പോർട്സ് മെഡിസിൻ ഒരു വർഷ ഫെള്ളോവാർഷിപ്പിനാണ് അംഗീകാരം ലഭിച്ചത്.

കേരളത്തിൽ തന്നെ ഈ അംഗീകാരം നേടിയ ആശുപത്രിയുടെ പട്ടികയിൽ കണ്ണൂർ ബി എം എച് മൂന്നാമതായി ഇടം പിടിച്ചു. ഉത്തര മലബാർ മേഖലയിൽ സ്പോർട്സ് സർജറി ചികിത്സാ രംഗത്തിന്റെ മുന്നേറ്റത്തിന് ഈ നേട്ടം കാരണമാകും.

സ്പോർട്സ് മെഡിസിനിൽ ഒരു വർഷം നീളുന്ന പരിശീലനത്തിന് പ്രശസ്ത സ്പോർട്സ് സർജൻ ഡോ. ജ്യോതിപ്രശാന്ത് നേതൃത്വം വഹിക്കും. ഈ വർഷത്തെ ഫെല്ലോഷിപ്പ് ട്രെയിനിങ് ഓഗസ്റ്റ് 1 ന് ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138124/international-recognition-for-orthopedic-department-at-kannur-bmh-hospital)