---
title: "#Kalpatta | കൽപ്പറ്റയിൽ ബി എൻ ഐ കൂട്ടായ്മ രൂപികരിച്ചു"
english_title: "BNI formed a coalition in Kalpatta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/138146/bni-formed-a-coalition-in-kalpatta"
published_at: "2023-08-11T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5df09174ec_Screenshot_2023-08-11-12-33-23-94_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Kalpatta | കൽപ്പറ്റയിൽ ബി എൻ ഐ കൂട്ടായ്മ രൂപികരിച്ചു

> **Lead Summary:** **കൽപ്പറ്റ**: ലോകത്തിലെ ഏറ്റവും വലിയ ബിസിനസ്‌ സംഘടനയായ ബി എൻ ഐ (ബിസിനസ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ ) കൽപ്പറ്റയിൽ നിലവിൽ വന്നു. 79 ഓളം രാജ്യങ്ങളിൽ 39 വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന കൂട്ടായ്മയാണ് ബി എൻ ഐ. എക്സികുട്ടീവ് ഡയറക്റ്റേഴ്‌സ് ആയ ഡോ എ എം ഷെരീഫ് & ഷിജു ചെമ്പ്ര, ലോഞ്ച് ഡയറക്ടർ പി റഹിം എന്നിവർ കൂട്ടായ്മ നേതൃത്വം നൽകി.

## Article Content

**കൽപ്പറ്റ**: ലോകത്തിലെ ഏറ്റവും വലിയ ബിസിനസ്‌ സംഘടനയായ ബി എൻ ഐ (ബിസിനസ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ ) കൽപ്പറ്റയിൽ നിലവിൽ വന്നു. 79 ഓളം രാജ്യങ്ങളിൽ 39 വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന കൂട്ടായ്മയാണ് ബി എൻ ഐ. എക്സികുട്ടീവ് ഡയറക്റ്റേഴ്‌സ് ആയ ഡോ എ എം ഷെരീഫ് & ഷിജു ചെമ്പ്ര, ലോഞ്ച് ഡയറക്ടർ പി റഹിം എന്നിവർ കൂട്ടായ്മ നേതൃത്വം നൽകി.

വയനാടിന്റെ ബിസിനസ് രംഗത്ത് ബി എൻ ഐ യുടെ ചുവടുവെയ്പ്പ് വൻ മുന്നേറ്റം സൃഷ്ടിക്കുമെന്ന് ഡോ എ എം ഷരീഫ് അഭിപ്രായപ്പെട്ടു.കൽപ്പറ്റയുടെ പ്രസിഡന്റ്‌ ആയി കെ വിനീതിനെയും, വൈസ് പ്രസിഡന്റ്‌ ജോജിമോൻ എം എ , സെക്രട്ടറി ഹരിലാൽ വി ആർ എന്നിവരെയും തിരഞ്ഞെടുത്തു. വൈത്തിരി വില്ലേജ് റിസോർട്ടിൽ വെച്ച് നടന്ന ചടങ്ങിൽ 200 ഓളം വയനാട്ടിലെ സംരംഭകർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/138146/bni-formed-a-coalition-in-kalpatta)